എപി
India

ആര്‍ജി കര്‍ ബലാത്സംഗ കൊല: പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന അപ്പീല്‍ നേരത്തെ പരിഗണിക്കണമെന്ന് സിബിഐ

കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്നാണ് സിബിഐ അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ആര്‍ജി കര്‍ ആശുപത്രിയിലെ ബലാത്സംഗ കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്ന അപ്പീലില്‍ നേരത്തെ വാദം കേള്‍ക്കണമെന്ന് സിബിഐ. കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്നാണ് സിബിഐ അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഇതേ ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതില്‍ ഈ മാസം 27ന് വാദം കേള്‍ക്കുമെന്ന് കല്‍ക്കട്ട ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ 27ന് മുമ്പ് തന്നെ വാദം കേള്‍ക്കണമെന്നാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ക്രൂരകൃത്യം നടത്തിയ പ്രതിക്ക് നല്‍കിയ ശിക്ഷ അപര്യാപ്തമാണെന്നും, അതിനാല്‍ വിചാരണ കോടതി ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയുമെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ രാജ്ദീപ് മജുംദാര്‍ വ്യക്തമാക്കി. ജനുവരി 20നാണ് സിയാല്‍ദ അഡീഷല്‍ സെഷന്‍സ് കോടതി സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്ന് തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ; രുചിയും ഗുണവും നഷ്ടപ്പെടാം

'സമസ്ത മേഖലകളിലും സമ്പൂര്‍ണ്ണ പരാജയം; ലക്ഷ്യം യൂണിവേഴ്‌സിറ്റി ഹോസ്റ്റലും എസ്എഫ്‌ഐയും'

ഇന്റർവ്യൂ മാര്‍ക്ക് ബോള്‍ പോയിന്റ് പേന കൊണ്ട് രേഖപ്പെടുത്തണം, വീഡിയോ ചിത്രീകരിക്കണം; ശബരിമല മേല്‍ശാന്തി നിയമനത്തില്‍ റിട്ട. ജസ്റ്റിസ് വി ജി അരുണ്‍ നിരീക്ഷകന്‍

'എൻ ഇനിയ പൊൻ നിലാവേ'; ഇളയരാജയ്ക്ക് സുപ്രീം കോടതിയിലും തിരിച്ചടി