ശിവമണിയും സംഘവും സാക്കിര്‍സ ഹുസൈന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു പിടിഐ
India

'താളമാണ് ദൈവം, അതാണ് നിങ്ങള്‍...', സാക്കിര്‍ ഹുസൈന് ആദരാഞ്ജലികളര്‍പ്പിച്ച് ശിവമണിയും സംഘവും

''1982 മുതല്‍ ഇന്നുവരെയുള്ള ഞങ്ങളുടെ യാത്രയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ഞാന്‍ താളമിടുമ്പോഴെല്ലാം നിങ്ങള്‍ അവിടെയുണ്ട്. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. മനോഹരമായ ഒരു യാത്ര ആശംസിക്കുന്നു''

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: പ്രശസ്ത തബലിസ്റ്റ് സാക്കിര്‍ ഹുസൈന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഡ്രം കലാകാരന്‍ ശിവമണിയും സംഘവും. സംസ്‌കാര ചടങ്ങുകള്‍ നടന്ന സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫേണ്‍വുഡ് സെമിത്തേരിയില്‍ അദ്ദേഹത്തിനുള്ള ആദരവെന്നോണം ശിവമണിയും സംഘവും ഡ്രംസ് വായിച്ചു.

താളമാണ് ദൈവം, അതാണ് നിങ്ങള്‍ സാക്കിര്‍ ഭായ് - സംസ്കാരച്ചടങ്ങില്‍ ശിവമണി പറഞ്ഞു. ''1982 മുതല്‍ ഇന്നുവരെയുള്ള ഞങ്ങളുടെ യാത്രയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ഞാന്‍ താളമിടുമ്പോഴെല്ലാം നിങ്ങള്‍ അവിടെയുണ്ട്. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. മനോഹരമായ ഒരു യാത്ര ആശംസിക്കുന്നു'', അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ശിവമണിപറഞ്ഞു.

നൂറു കണക്കിന് കലാകാരന്‍മാരാണ് സാക്കിര്‍ ഹുസൈന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. സാക്കിര്‍ ഭായിക്ക് ഇങ്ങനെ ഞങ്ങളെ വിട്ടിട്ട് പോകാന്‍ പറ്റില്ലെന്നും അവിശ്വസനീയമാണെന്നും ശിവമണി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലേയ്ക്കുള്ള യാത്രയിലാണ്. എനിക്ക് നിങ്ങളെ കാണണം. നിങ്ങളുടെ കൈകള്‍ പിടിക്കണം. ഞാന്‍ തകര്‍ന്നു പോയി. ജീവിതം ഇനിയൊരിക്കലും പഴയതുപോലെയാകില്ല- ശിവമണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നു യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച സാക്കിര്‍ ഹുസൈന്‍ വിടപറഞ്ഞത്. മുംബൈയില്‍ ജനിച്ച സാക്കിര്‍ ഹുസൈന്‍ തബലയെ ലോകപ്രശസ്തിയിലേക്ക് ഉയര്‍ത്തിയ പ്രധാനിയാണ്. നാല് ഗ്രാമി അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT