കര്‍ണാടക ഹൈക്കോടതി  ഫയല്‍
India

നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചത് വഞ്ചനാക്കുറ്റം അല്ല; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമായി മാത്രമേ കണക്കാക്കാനാകൂവെന്നും കോടതി വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ബംഗളൂരു: നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചത് ഭാരതീയ ന്യായ സംഹിത ( ബിഎന്‍എസ്) നിയമപ്രകാരം വഞ്ചനാക്കുറ്റം അല്ലെന്ന് കര്‍ണാടക ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമായി മാത്രമേ കണക്കാക്കാനാകൂവെന്നും ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്ഡെ ഉത്തരവിട്ടു. പ്രതികള്‍ക്കെതിരെ ചുമത്തിയ വഞ്ചനാക്കുറ്റം കോടതി റദ്ദാക്കി.

പൊലീസ് ചുമത്തിയ വഞ്ചനാക്കുറ്റത്തിനെതിരെ വി ചന്നകേശവ, മകന്‍ ശരണ്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനം ഓടിച്ചതിന് കാമാക്ഷിപാളയ പൊലീസാണ് ഇവര്‍ക്കെതിരെ വഞ്ചനാക്കേസ് രജിസ്റ്റര്‍ ചെയ്തത്. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ചതിന് ഇവര്‍ നേരത്തെ രണ്ടുതവണ പിഴയടച്ചിരുന്നു. വീണ്ടും പിഴ വരുന്നത് ഒഴിവാക്കാനാണ് ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്തതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ ഭാരതീയ ന്യായ സംഹിത, 2023 (BNS)ലെ സെക്ഷന്‍ 318(2) പ്രകാരമുള്ള കുറ്റം പ്രതികള്‍ക്കെതിരെ നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. വഞ്ചനാക്കുറ്റത്തിനുള്ള ശിക്ഷയാണ് ഈ വകുപ്പ് അനുശാസിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ച് വീണ്ടും നിയമലംഘനം നടത്തിയതിന്, മോട്ടോര്‍ വാഹന നിയമത്തിലെ 177-ാം വകുപ്പ് പ്രകാരം 1,500 രൂപ പിഴയടയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. പിഴ അടച്ച രസീത് കോടതിയില്‍ സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Riding a bike without a number plate does not constitute the offence of cheating: Karnataka High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

മുട്ടയുടെ മഞ്ഞക്കരു കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

പ്രവാസികളുടെ മക്കൾക്ക് വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പ്; യോഗ്യതയും അപേക്ഷിക്കേണ്ടതും ഇങ്ങനെ...

പുന്നപ്ര-വയലാർ വിവാദം അനാവശ്യമല്ല; സിപിഐയുടെ ചരിത്രം രചിക്കാൻ മറ്റൊരാളെ ആവശ്യമില്ലെന്ന് എസ്. സോളമൻ

711 കിലോമീറ്റര്‍ റേഞ്ച്, 10 മിനിറ്റ് ചാര്‍ജില്‍ 303 കിലോമീറ്റര്‍; ഇലക്ട്രിക് കരുത്തില്‍ ബെന്‍സ് ജിഎല്‍സി, വില 78.50 ലക്ഷം രൂപ