ചോദ്യപേപ്പര്‍ ചോര്‍ത്തിയാല്‍ കടുത്ത ശിക്ഷ; ബില്‍ പാസാക്കി ബിഹാര്‍ നിയമസഭ ഫയല്‍
India

10ലക്ഷം രൂപ പിഴ, അഞ്ച് വര്‍ഷം വരെ തടവ്; ചോദ്യപേപ്പര്‍ ചോര്‍ത്തിയാല്‍ കടുത്ത ശിക്ഷ; ബില്‍ പാസാക്കി ബിഹാര്‍ നിയമസഭ

പരീക്ഷ നടത്തിപ്പിലെ സേവനദാതാക്കള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തലില്‍ ഉള്‍പ്പെട്ടാല്‍ ഒരു കോടി രൂപ പിഴയും നാലു വര്‍ഷത്തേക്കു വിലക്കും ഏര്‍പ്പെടുത്തും.

സമകാലിക മലയാളം ഡെസ്ക്

പട്‌ന: പൊതുപരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തലിനു കടുത്ത ശിക്ഷാവ്യവസ്ഥകളുള്ള ബില്‍ പാസാക്കി ബിഹാര്‍ നിയമസഭ. ചോദ്യപേപ്പര്‍ ചോര്‍ത്തലില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കു മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയുമാണു ശിക്ഷ. പരീക്ഷ നടത്തിപ്പിലെ സേവനദാതാക്കള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തലില്‍ ഉള്‍പ്പെട്ടാല്‍ ഒരു കോടി രൂപ പിഴയും നാലു വര്‍ഷത്തേക്കു വിലക്കും ഏര്‍പ്പെടുത്തും.

പരീക്ഷ വീണ്ടും നടത്തുന്നതിനുള്ള ചെലവിലൊരു ഭാഗവും സേവനദാതാവില്‍ നിന്ന് ഈടാക്കും. ബിഹാര്‍ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡ്, ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍, ബിഹാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ സ്ഥാപനങ്ങള്‍ നടത്തുന്ന പരീക്ഷകള്‍ക്കെല്ലാം ബാധകമാണു ഈ നിയമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നീറ്റ് 2024 ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനം കേന്ദ്രബിന്ദുവായതിന് പിന്നാലെയാണ് മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ ബില്‍ പാസാക്കിയത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT