സെര്‍ജി ലവ്റോവ്/എഎന്‍ഐ 
India

യുദ്ധത്തിനിടെ റഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയില്‍; നാളെ മോദിയുമായി ചര്‍ച്ച

യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം ലോകരാജ്യങ്ങള്‍ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവ് ഡല്‍ഹിയിലെത്തി. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും. യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം ലോകരാജ്യങ്ങള്‍ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. 

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് സെര്‍ജി ലവ്റോവ് ന്യൂഡല്‍ഹിയിലെത്തിയത്. യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അടക്കമുള്ള സഹകരണം സംബന്ധിച്ച് ചര്‍ച്ച നടക്കും.

ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ലിസ് ട്രസ്, ചൈനീസ് മന്ത്രി വാങ് യി എന്നിവര്‍ കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം. യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ച ശേഷം സെര്‍ജി ലവ്റോവ് സന്ദര്‍ശിക്കുന്ന മൂന്നാമത്തെ വിദേശരാജ്യമാണ് ഇന്ത്യ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുജ്തബ ഖമേനിയെ കുറിച്ച് വിവരം തന്നാൽ വൻ തുക പാരിതോഷികം; പ്രഖ്യാപനവുമായി അമേരിക്ക

ഖാര്‍ഗ് ദ്വീപില്‍ യുഎസ് ആക്രമണം; ഇറാന്‍ ആയുധം വച്ച് കീഴടങ്ങണമെന്ന് ട്രംപ്

യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം- എറണാകുളം മെമു ഇന്ന് ഓടില്ല; കോട്ടയം വഴിയുള്ള 8 ട്രെയിനുകള്‍ ആലപ്പുഴ വഴി

37 ഡി​ഗ്രി വരെ ഉയരും; ഈ ജില്ലകളിൽ കൊടും ചൂട്, ജാ​ഗ്രത വേണം

ഗണേഷ് കുമാറിന് തിരിച്ചടി; പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു

SCROLL FOR NEXT