എൻഐഎ  ഫയൽ ചിത്രം
India

സദാനന്ദ് വസന്ത് എന്‍ഐഎയുടെ പുതിയ മേധാവി

എൻഡിആർഎഫ് മേധാവിയായി പീയൂഷ് ആനന്ദിനെ നിയമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിക്ക് പുതിയ മേധാവിയെ നിയമിച്ചു. ഐപിഎസ് ഓഫീസറായ സദാനന്ദ് വസന്ത് ആണ് എന്‍ഐഎയുടെ പുതിയ മേധാവി. നിലവിലെ മേധാവി ദിന്‍കര്‍ ഗുപ്തയുടെ കാലാവധി ഈ മാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. 1990 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദേശീയ ദുരന്ത നിവാരണസേന ( എന്‍ഡിആര്‍എഫ്) യ്ക്കും പുതിയ തലവനെ നിയമിച്ചു. ഐപിഎസ് ഓഫീസറായ പീയൂഷ് ആനന്ദ് ആണ് എന്‍ഡിആര്‍എഫിന്റെ പുതിയ മേധാവി. നിലവിലെ മേധാവി അതുല്‍ കര്‍വാല്‍ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് നിയമനം.

ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്റ് ഡയലപ്പ്‌മെന്റ് ഡയറക്ടര്‍ ജനറലായി ഐപിഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍ ശര്‍മയേയും നിയമിച്ചിട്ടുണ്ട്. നിലവിലെ മേധാവി ബാലാജി ശ്രീവാസ്തവയുടെ കാലാവധി ഈ മാസം അവസാനിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'