സെയ്ഫ് അലി ഖാൻ ഫയൽ ചിത്രം
India

ചികിത്സാ ചെലവ് 35.95 ലക്ഷം! സെയ്ഫ് അലി ഖാന് ലഭിക്കുക ലക്ഷങ്ങളുടെ ഇൻഷുറൻസ് തുക

35.95 ലക്ഷം രൂപയാണ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിമായി നടൻ ഫയൽ ചെയ്ത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മോഷണ ശ്രമം പ്രതിരോധിക്കുന്നതിനിടെ അക്രമിയുടെ കുത്തേറ്റ നടൻ സെയ്ഫ് അലി ഖാൻ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ശസ്ത്രക്രിയ്ക്ക് വിധേയനായ ന‍ടൻ സുഖം പ്രാപിച്ചു വരികയാണ്. ഇപ്പോഴിതാ സെയ്ഫിന്റെ ഇൻഷുറൻസ് വിവരങ്ങൾ സംബന്ധിച്ച കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്.

എക്സിൽ പ്രചരിക്കുന്ന രേഖകളിൽ നടന്റെ ചികിത്സാ ചെലവുകളും ഡിസ്ചാർജ് തീയതിയുമടക്കമുള്ള വിവരങ്ങളുണ്ട്. 35.95 ലക്ഷം രൂപയാണ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിമായി നടൻ ഫയൽ ചെയ്ത്. നിലവിൽ 25 ലക്ഷം രൂപ അംഗീകരിച്ചിട്ടുണ്ട്. നിവ ബുപ ഹെൽത്ത് ഇൻഷുറൻസ് ഹോൾഡറാണ് സെയ്ഫ് അലി ഖാൻ.

ഫൈനൽ ബില്ല് സമർപ്പിക്കുന്നത് അനുസരിച്ച് ബാക്കിയുള്ള തുക അനുവദിക്കുമെന്ന് സംഭവം സ്ഥിരീകരിച്ച് നിവ ബുപ ഹെൽത്ത് ഇൻഷുറൻസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇൻഷുറൻസ് രേഖയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് സെയ്ഫ് അലി ഖാന് ജനുവരി 21ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT