Sanjay Raut  
India

'ആര്‍എസ്എസ് ആണ് രാജ്യം ഭരിക്കുന്നത്, എന്തുകൊണ്ട് സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുന്നില്ല'; മോഹന്‍ ഭാഗവത് ചോദിക്കേണ്ടത് മോദിയോടെന്ന് സഞ്ജയ് റൗത്ത്

സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുന്നപക്ഷം, ആ ബഹുമതിയുടെ യശസ്സ് വര്‍ധിക്കുമെന്നായിരുന്നു ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വി ഡി സവര്‍ക്കര്‍ക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കണമെന്ന ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ശിവസേന (യുബിടി) നേതാവും എംപിയുമായ സഞ്ജയ് റൗത്ത്. സവര്‍ക്കര്‍ക്ക് എന്തുകൊണ്ട് ഭാരത രത്‌നയ്ക്ക് പരിഗണിക്കുന്നില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അന്വേഷിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരോട് വിവരങ്ങള്‍ തിരക്കണമെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സഞ്ജയ് റൗത്ത് ആവശ്യപ്പെട്ടു.

ആര്‍എസ്എസിന്റെ പ്രവര്‍ത്തകര്‍ നയിക്കുന്ന സര്‍ക്കാരാണ് രാജ്യത്ത് അധികാരത്തിലിരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് അവര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുന്നില്ല. ഈ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ ലക്ഷക്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജീവന്‍ നല്‍കിയിട്ടുണ്ട്, പിന്നെ എന്തുകൊണ്ട് അവര്‍ക്ക് സവര്‍ക്കറിന് ഭാരതരത്ന നല്‍കിക്കൂടാ? ഒരു പ്രഭാഷണത്തില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നതിന് പകരം മോഹന്‍ ഭാഗവത് പ്രധാനമന്ത്രി മോദിയോടും അമിത് ഷായോടും നേരിട്ട് ഈ വിഷയം ചോദിക്കണം.' എന്നായിരുന്നു ശിവസേന എംപിയുടെ പ്രതികരണം.

സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുന്നപക്ഷം, ആ ബഹുമതിയുടെ യശസ്സ് വര്‍ധിക്കുമെന്നായിരുന്നു ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം. സവര്‍ക്കര്‍ ജനങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നതെന്നും മുംബൈയില്‍ സംഘടിപ്പിച്ച് ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ പരിപാടിയില്‍ പങ്കെടുക്കവേ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു, ഇക്കാര്യമാണ് റൗത്ത് പരാമര്‍ശിച്ചത്.

ഇന്ത്യ യുഎസ് വ്യാപാരക്കരാറില്‍ കേന്ദ്ര സര്‍ക്കാരിനെയും ആര്‍എസ്എസിനെയും രൂക്ഷമായ ഭാഷയിലാണ് സഞ്ജയ് റൗത്ത് വിമര്‍ശിച്ചത്. ആര്‍എസ്എസിന് കീഴില്‍ കീഴില്‍, ബിജെപിക്ക് 'അച്ചേ ദിന്‍' ലഭിച്ചു, എന്നാല്‍ ബിജെപിയുടെ ഭരണത്തില്‍, രാജ്യത്തിന്റെ 'അച്ചേ ദിന്‍' ഇല്ലാതായി എന്നായിരുന്നു ശിവസേന നേതാവിന്റെ പ്രതികരണം. വ്യാപാരക്കരാറോടെ ഇന്ത്യ യുഎസിന്റെ അടിമയായി, ഇതിന്റൈ ഉത്തരവാദിത്തം ആര്‍എസ്എസ് മേധാവി ഏറ്റെടുക്കേണ്ടിവരും. കരാറുകള്‍ നമ്മുടെ നിബന്ധനകള്‍ക്ക് വിധേയമായിരിക്കണമെന്ന് സര്‍സംഘചാലക് പറഞ്ഞു, പക്ഷേ പ്രസിഡന്റ് ട്രംപ് നിശ്ചയിച്ച നിബന്ധനകള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങി. പ്രധാനമന്ത്രി ഒരിക്കല്‍ സംഘത്തിന്റെ പ്രചാരകനായിരുന്നു, രാഷ്ട്രം യുഎസിന്റെ അടിമയായി മാറിയിരിക്കുന്നു, അതിനാല്‍ ആര്‍എസ്എസിന് ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നില്‍ക്കാനാകില്ലെന്നും സഞ്ജയ് റൗത്ത് പ്രതികരിച്ചു.

Sanjay Raut echoes Mohan Bhagwat's demand for Bharat Ratna for Savarkar; slams Sangh for US BTA framework.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനഹിതം പ്രകടിപ്പിക്കുന്നത് പ്രതിപക്ഷം, അയാള്‍ ഗുരുവിനെക്കാള്‍ മഹാനെന്ന് പറയുന്നത് കമ്യൂണിസ്റ്റ് നേതാവിന് ഭൂഷണമല്ല; ഭരണം മാറണമെന്ന് സച്ചിദാന്ദന്‍

ഇറച്ചി എത്ര ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം?

അപ്‌ഡേറ്റ് ചെയ്ത മുന്‍ഭാഗം, 421 കിലോമീറ്റര്‍ സഞ്ചരിക്കാം; പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡിസൈന്‍ പുറത്ത്

'രേണു സുധിയുടെ കുല്‍സിതം, നാട്ടുകാര്‍ ചൂലുമായി ഇറങ്ങുന്നു'; സൈബര്‍ ആക്രമണത്തിന് മറുപടി നല്‍കി രേണു

'ഡല്‍ഹി ഖലിസ്ഥാന്‍ ആകും, ഫെബ്രുവരി 13ന് പാര്‍ലമെന്റില്‍ സ്‌ഫോടനം'; സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം

SCROLL FOR NEXT