അമീര്‍ സര്‍ഫറാസ് , സരബ്ജിത്ത് സിങ് എക്സ്
India

സരബ്ജിത്ത് സിങ്ങിന്‍റെ കൊലയാളി; പാക് അധോലോക നേതാവ് അമീര്‍ സര്‍ഫറാസിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു

ഞായറാഴ്ച ലാഹോറില്‍ വച്ചാണ് രണ്ട് അജ്ഞാതര്‍ ചേര്‍ന്ന് വെടിവച്ചുകൊല്ലുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഇന്ത്യക്കാരനായ സരബ്ജിത്ത് സിങ്ങിന്റെ കൊലപാതകിയും പാകിസ്ഥാന്‍ അധോലോക നേതാവുമായ അമീര്‍ സര്‍ഫറാസ് കൊല്ലപ്പെട്ടു. ഞായറാഴ്ച ലാഹോറില്‍ വച്ചാണ് രണ്ട് അജ്ഞാതര്‍ ചേര്‍ന്ന് വെടിവച്ചുകൊല്ലുകയായിരുന്നു.

ലാഹോറിലെ ഇസ്ലാംപുര മേഖലയില്‍ വച്ച് ബൈക്കിലെത്തിയ സംഘം അമീറിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പാകിസ്ഥാനിലെ പിടികിട്ടാപ്പുള്ളിയായ അധോലോക നായകരില്‍ ഒരാളാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ സരബ്ജിത്ത് സിങ്ങിനെ പാക് ജയിലിലിട്ട് കൊന്ന കേസിലും പ്രതിയാണ്. ചാരപ്രവര്‍ത്തി ആരോപിച്ചാണ് പഞ്ചാബ് സ്വദേശിയായ സരബ്ജിത്ത് സിങ് പാക് ജയിലിലാവുന്നത്. കൂടാതെ 14 പാകിസ്ഥാനികളെ ബോംബ് വച്ച് കൊന്നെന്നും കേസുണ്ടായിരുന്നു. തുടര്‍ന്ന് സരബ്ജിത്തിനെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം പാക് ജയിലില്‍ കഴിഞ്ഞ സരബ്ജിത്ത് 2013ലാണ് ജയിലില്‍ വച്ച് കൊല്ലപ്പെട്ടത്. അമിര്‍ സര്‍ഫറാസ് ഉള്‍പ്പടെയുള്ളവര്‍ നടത്തിയ അക്രമത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT