ബൂത്ത് തല വോട്ടിങ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കില്ല ഫയല്‍
India

ബൂത്ത് തല വോട്ടിങ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കില്ല; ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബൂത്ത് തലത്തിലെ വോട്ടിങ് വിവരങ്ങള്‍ വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി. ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഘട്ടത്തില്‍ ഇതിനായി ആളെ കണ്ടെത്താന്‍ കമ്മിഷന് കഴിയില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിന്റെ നടപടി.

അഞ്ചു ഘട്ടത്തിലെ തെരഞ്ഞെടുപ്പു പൂര്‍ത്തിയായെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടു ഘട്ടം കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഈ ഘട്ടത്തില്‍ ബുത്തു തല വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിന് ആളെ വിനിയോഗിക്കാന്‍ കമ്മിഷന് കഴിയില്ലെന്ന് കോടതി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബൂത്ത് തല വോട്ടിങ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കമ്മിഷന് നിര്‍ദേശം നല്‍കണമെന്ന്, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഉപഹര്‍ജിയിലൂടെയാണ് ആവശ്യപ്പെട്ടത്. 2019 മുതല്‍ പരിഗണനയിലുള്ള മുഖ്യ ഹര്‍ജിക്കൊപ്പം ഇതു പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.

ബൂത്തു തലത്തിലെ വോട്ടിങ് വിവരങ്ങള്‍ രേഖപ്പെടുത്തിയ 17 സി ഫോമിന്റെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് മുഖ്യ ഹര്‍ജിയില്‍ എഡിആര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT