പ്രതീകാത്മക ചിത്രം 
India

വിമാനയാത്രയ്ക്കിടെ തേൾ കടിച്ചു; എയർ ഇന്ത്യയിൽ യാത്രക്കാരിക്ക് ദുരനുഭവം 

നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് വന്ന AI 630 വിമാനത്തിൽ യാത്ര ചെയ്ത സ്ത്രീയ്ക്കാണ് കടിയേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയെ തേൾ കടിച്ചു. കഴിഞ്ഞ മാസം, നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് വന്ന AI 630 വിമാനത്തിൽ യാത്ര ചെയ്ത സ്ത്രീക്കാണ് കടിയേറ്റത്. ഏപ്രിൽ 23നാണ് സംഭവം. 

വിമാനം ലാൻഡ് ചെയ്തയുടൻ യാത്രക്കാരിയെ ഡോക്ടർ പരിശോധിച്ചെന്നും ഉടൻതന്നെ ആശിപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയെന്നും എയർ ഇന്ത്യ അധികൃ‍തർ അറിയിച്ചു. പ്രോട്ടോക്കോൾ പാലിച്ച് വിമാനത്തിൽ‌ പരിശോധന നടത്തിയപ്പോഴാണ് തേളിനെ കണ്ടെത്തിയത്. ഇതിനുപിന്നാലെ ഫ്യൂമിഗേഷൻ നടത്തിയെന്നും അധികൃതർ പറഞ്ഞു. 

‌കഴിഞ്ഞ വർഷം ഡിസംബറിൽ കോഴിക്കോട് - ദുബായ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കാർഗോ ഹോൾഡിൽ പാമ്പിനെ കണ്ടെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT