എയർ ഇന്ത്യ വിമാനം കുടുങ്ങി/ വിഡിയോ സ്ക്രീൻഷോട്ട് 
India

മേൽപ്പാലത്തിൽ കുടുങ്ങി എയർ ഇന്ത്യയുടെ വിമാനം; ദേശീയപാതയിൽ വൻ ​ഗതാ​ഗതക്കുരുക്ക്, വിഡിയോ

പഴയ വിമാനം പൊളിച്ച് ലോഹങ്ങള്‍ എടുക്കുന്നതിന് മുംബൈയില്‍ നിന്നും അസമിലേക്ക് പോകുന്നതിനിടെയാണ് വിമാനം കുടുങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന:  എയര്‍ ഇന്ത്യയുടെ പഴയ വിമാനം റോഡ് മാർ​ഗം മുംബൈയിൽ നിന്നും അസമിലേക്ക് കൊണ്ടു പോകുന്നതിനിടെ മേല്‍പാലത്തിനടിയില്‍ കുടുങ്ങി. ബിഹാറിലെ മോതിഹരിയില്‍ പിപ്രകോതി മേല്‍പ്പാലത്തിനടിയിലാണ് ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന വിമാനം കുടുങ്ങിയത്. ഇതെ തുടര്‍ന്ന് ദേശീയപാതയില്‍ വലിയ ​ഗതാ​ഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. 

പഴയ വിമാനം വിലയ്ക്ക് വാങ്ങി പൊളിച്ച് ലോഹങ്ങള്‍ എടുക്കുന്നതിന് മുംബൈയില്‍ നിന്നും അസമിലേക്ക് പോകുന്നതിനിടെയാണ് വിമാനം പാലത്തിനടയില്‍ കുടുങ്ങിയത്. മേല്‍പ്പാലത്തിന്റെ ഉയരം ട്രക്ക് ഡ്രൈവര്‍ മനസിലാക്കാതെ പോയതാണ് വിമാനം കുടുങ്ങാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. വിമാനം കുടുങ്ങിയ വിഡിയോ സോഷ്യല്‍മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാട്ടുകാരുടെ ഉള്‍പ്പെടെ സഹായത്താൽ ഏറെ ശ്രമപ്പെട്ടാണ് വിമാനം പുറത്തെടുത്തത്. 

വിമാനം സുരക്ഷിതമായി അസമിലേക്ക് യാത്ര തിരിച്ചതായും പൊലീസ് പറഞ്ഞു. സമാന സംഭവം കഴിഞ്ഞ നവംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് റോഡ് മാർ​ഗം കൊണ്ടു പോകുന്നതിനിടെ ആന്ധ്രപ്രദേശിലെ ഭോപ്ലയ്ക്ക് സമീപം വിമാനം   കുടുങ്ങിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രം കുറിച്ച് മീരാഭായ് ചാനു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണം

'കാറിന് വഴി കൊടുത്തില്ല'; കൊച്ചിയില്‍ ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം, കേസ്

മാസം 20,000 രൂപ വീതം അക്കൗണ്ടിലെത്തും, ഗ്യാരണ്ടീഡ് റിട്ടേണ്‍; എല്‍ഐസിയുടെ സൂപ്പര്‍ പെന്‍ഷന്‍ പ്ലാന്‍, അറിയേണ്ടതെല്ലാം

വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ 'വിസ്മയം'; വകുപ്പ് മന്ത്രി കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കുന്ന തിരക്കിലെന്നും മുഹമ്മദ് റിയാസ്

റിസ്‌ക് എടുക്കാന്‍ ധൈര്യമില്ലേ?, ഇതാ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള 11 സ്‌കീമുകള്‍, ഉയര്‍ന്ന റിട്ടേണ്‍