പ്രതീകാത്മക ചിത്രം 
India

ആദ്യത്തെ കുട്ടിക്ക് മാത്രമല്ല, രണ്ടാമത്തെ പെൺകുഞ്ഞിനും ധനസഹായം കിട്ടും; പ്രധാനമന്ത്രി മാതൃ വന്ദന യോജന പദ്ധതി അറിയാം 

തുടക്കത്തിൽ ആദ്യ പ്രസവത്തിന് മാത്രമാണ് ധനസഹായം ലഭിച്ചിരുന്നതെങ്കിൽ പിന്നീടിത് രണ്ടാമത്തെ പ്രസവത്തിൽ പെൺകുഞ്ഞ് ജനിക്കുമ്പോഴും നൽകാൻ തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകൾക്ക് ഗർഭകാലത്തുള്ള വേതനനഷ്ടം പരിഹരിക്കാനും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കാനും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന. പ്രസവത്തിൽ കുട്ടി പെൺകുഞ്ഞാണെങ്കിൽ അമ്മമാർക്ക് 5000 രൂപയുടെ ധനസഹായം പദ്ധതി വഴി ലഭിക്കും. തുടക്കത്തിൽ ആദ്യ പ്രസവത്തിന് മാത്രമാണ് ധനസഹായം ലഭിച്ചിരുന്നതെങ്കിൽ പിന്നീടിത് രണ്ടാമത്തെ പ്രസവത്തിൽ പെൺകുഞ്ഞ് ജനിക്കുമ്പോഴും നൽകാൻ തുടങ്ങി. 

തുക മൂന്ന് ഗഡുക്കളായി

2022 ഏപ്രിൽ ഒന്നിനുശേഷം ജനിച്ച പെൺകുട്ടികളുടെ അമ്മമാർക്കാണ് രണ്ടാമത്തെ കുഞ്ഞിന് ധനസഹായം ലഭിക്കുക. മൂന്ന് ഗഡുക്കളായി അമ്മയുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം ലഭിക്കുക. 1000രൂപയാണ് ആദ്യ ​ഗഡു. രണ്ടാം ഗഡുവായ 2,000 രൂപ കുഞ്ഞ് ജനിച്ച് ആറ് മാസത്തിനു ശേഷം ലഭിക്കും. ഒരു പ്രാവശ്യം എങ്കിലും ഗർഭകാല പരിശോധനക്ക് ശേഷമായിരിക്കും ഇത് ലഭിക്കുക. മൂന്നാം ഗഡുവായ രണ്ടായിരം രൂപ കുഞ്ഞിന്റെ ജനനം രജിസ്റ്റർ ചെയ്യുന്നതോടൊപ്പം കുഞ്ഞിനു വാക്സിൻ ഉൾപ്പെടെ നൽകിയശേഷമാണ് ലഭിക്കുക. ബിപിഎൽ, എപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും സഹായം ലഭിക്കുന്ന രീതിയിലാണ് പദ്ധതി. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക്‌ സഹായം ലഭിക്കില്ല. 

എങ്ങനെ അപേക്ഷിക്കാം?

സഹായത്തിനായി ഗർഭിണികൾ ആദ്യ മൂന്ന് മാസത്തിനുള്ളിലാണ് രജിസ്റ്റർ ചെയ്യണം. അതാതു പ്രദേശങ്ങളിലെ അംഗൻവാടിയിൽ നിശ്ചിത അപേക്ഷ ഫോമിനൊപ്പം, ആധാർ കാർഡ് പകർപ്പ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ നൽകിയാണ് അപേക്ഷിക്കണ്ടത്. അങ്കണവാടികൾ വഴിയും വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാം. ഇനിമുതൽ ധനസഹായത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കാനും സാധ്യതയുണ്ട്.  മാർച്ച് 27-നകം പദ്ധതിയുടെ സോഫ്റ്റ്‌വെയർ പുതുക്കുന്ന നടപടി പൂർത്തിയാകുമെന്നാണ് വനിതാ-ശിശുക്ഷേമ വകുപ്പ് അധികൃതർ പറയുന്നത്. ഇതിന് ശേഷമാകും അപേക്ഷകൾ ഓൺലൈൻ മുഖേന സ്വീകരിച്ച് തുടങ്ങുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഡെലിവറി ഡ്രൈവർമാർ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പിഴ ലഭിക്കും; പുതിയ നിയമവുമായി ബഹ്‌റൈൻ

ചർമം തിളങ്ങും, പൊണ്ണത്തടി കുറയ്ക്കാം; ഉണക്കമുന്തിരി ഇങ്ങനെയൊന്ന് കഴിച്ചു നോക്കൂ

മുഖക്കുരു മാറാൻ ഇതാ ചില ടിപ്സ്

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

SCROLL FOR NEXT