സെല്‍ഫി എടുക്കുന്നതിനിടെ മരിച്ച യുവാവ്‌ 
India

ഇത്തിരി കടന്നുപോയി!; കഴുത്തില്‍ പാമ്പിനെ ചുറ്റി സെല്‍ഫി; 32കാരന്‍ മരിച്ചു

ടൗണില്‍ ജ്യൂസ് കട നടത്തുന്ന 32കാരനായ മണികണ്ഠ  എന്നയാളാണ് പാമ്പുകടിയേറ്റ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: പാമ്പിനെ കഴുത്തിട്ട് സെല്‍ഫി എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. പൊട്ടിശ്രീരാമുലു നെല്ലൂര്‍ ജില്ലയിലെ കണ്ടുകൂര്‍ പട്ടണത്തിലാണ് സംഭവം നടന്നത്. ടൗണില്‍ ജ്യൂസ് കട നടത്തുന്ന 32കാരനായ മണികണ്ഠ റെഡ്ഡി എന്നയാളാണ് പാമ്പുകടിയേറ്റ് മരിച്ചത്. വഴിയില്‍ ഇരിക്കുകയായിരുന്ന പാമ്പാട്ടിയില്‍ നിന്ന് പാമ്പിനെ എടുത്ത് കഴുത്തിലിട്ട് സെല്‍ഫി എടുക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു.

പാമ്പാട്ടി നിരുപദ്രവകരമായ പാമ്പാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇയാള്‍ പാമ്പിനെ കഴുത്തിലിട്ട് സെല്‍ഫിയെടുക്കാന്‍ തയ്യാറായത്. കഴുത്തില്‍ നിന്ന് പാമ്പിനെ എടുത്ത് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. 

പാമ്പുകടിയേറ്റയുടനെ മണികണ്ഠനെ ഓങ്ങല്ലൂരിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT