ഷാഹിദ് ജമീല്‍ /ട്വിറ്റര്‍ 
India

കേന്ദ്രത്തെ വിമര്‍ശിച്ചതിനു പിന്നാലെ കോവിഡ് സമിതിയില്‍  നിന്ന് വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവച്ചു 

കേന്ദ്രത്തെ വിമര്‍ശിച്ചതിനു പിന്നാലെ കോവിഡ് സമിതിയില്‍  നിന്ന് വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവച്ചു 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയലര്‍ത്തിയതിനു പിന്നാലെ, കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ശാസ്ത്ര ഉപദേഷ്ടാക്കളുടെ സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവച്ചു. കോവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തിനു വീഴ്ച പറ്റിയതായി ഷാഹിദ് ജമീല്‍ കുറ്റപ്പെടുത്തി. രാജിക്കാര്യം ശരിയാണെന്നും തനിക്കു കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 

കൊറോണയുടെ കൂടുതല്‍ അപകടകാരിയായ ബി 1 617 വകഭേദത്തെക്കുറിച്ച് മാര്‍ച്ച് ആദ്യംതന്നെ ഷാഹിദിന്റെ നേതൃത്വത്തിലുള്ള സമിതി കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ കണ്ടെത്തലുകളോട് കേന്ദ്രം വേണ്ടവിധത്തില്‍ പ്രതികരിച്ചില്ലെന്ന വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. 

ഷാഹിദ് അടുത്തിടെ ഒരു വിദേശ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യ കോവിഡ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT