വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജസന്ദേശം; വെറുതെ ഒരു രസത്തിന് ചെയ്തതെന്ന് 13കാരന്‍  പ്രതീകാത്മക ചിത്രം
India

വിമാനത്തില്‍ ബോംബ് ഭീഷണി; വെറുതെ ഒരു രസത്തിന് ചെയ്തതെന്ന് 13കാരന്‍

ഡല്‍ഹിയില്‍നിന്ന് ടൊറന്റോയിലേക്ക് പോകുന്ന എയര്‍ കാനഡ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ജൂണ്‍ 4ന് വൈകിട്ട് 10.50നാണ് ലഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വ്യാജ ഇമെയില്‍ സന്ദേശമയച്ച പതിമൂന്നുകാരന്‍ കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ കുട്ടിയാണ് പിടിയിലായത്.

ഡല്‍ഹിയില്‍നിന്ന് ടൊറന്റോയിലേക്ക് പോകുന്ന എയര്‍ കാനഡ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ജൂണ്‍ 4ന് വൈകിട്ട് 10.50നാണ് ലഭിക്കുന്നത്. തുടര്‍ന്ന് 12 മണിക്കൂറോളം വിമാനം വൈകി.

വിമാനത്താവളത്തിലേക്ക് വെറുതെ ഒരു രസത്തിന് ഭീഷണി സന്ദേശം അയ്ച്ചതാണെന്നും വിവിധ നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും താന്‍ സമാന ഭീഷണികള്‍ അയച്ചിരുന്നതായി കുട്ടി പറഞ്ഞു. ഇമെയില്‍ അയച്ചത് തമാശയ്ക്കാണെന്നും ടിവിയിലെ സമീപകാല വാര്‍ത്തകളില്‍ നിന്നാണ് തനിക്ക് ആശയം ലഭിച്ചതെന്നും അധികൃതര്‍ക്ക് തന്നെ കണ്ടെത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും 13കാരന്‍ മീററ്റ് പൊലീസിനോട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സന്ദേശമയയ്ക്കാനായി ഒരു വ്യാജ മെയില്‍ ഐഡി ഉണ്ടാക്കിയ 13കാരന്‍ വീട്ടിലെ വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് സ്വന്തം ഫോണില്‍ നിന്നായിരുന്നു മെയില്‍ അയച്ചത്. ഭീഷണി സന്ദേശം അയച്ച ശേഷം ജി-മെയില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. കുട്ടി സന്ദേശം അയച്ച ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയെന്നും അധികൃതര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

Today's Rashi Phalam August 30|പണം സംബന്ധിച്ച തടസ്സം നീങ്ങും, സുഹൃത്തിൽ നിന്നൊരു സന്തോഷ വാർത്ത കേൾക്കും

പലിശയായി മാത്രം അഞ്ചു ലക്ഷം രൂപ ലഭിക്കണോ?; അറിയാം ഈ സ്‌കീം

ഇടപാടുകള്‍ വിദേശത്തു നിന്ന്, ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എംഡിഎംഎ വില്‍പ്പന, കണ്ണൂരില്‍ ആഡംബര ബൈക്കില്‍ കടത്ത്; യുവാവ് പിടിയില്‍

95% മാർക്കുണ്ടോ?, ഒരു വർഷം സൗജന്യമായി യാത്ര ചെയ്യാം; വിദ്യാർഥികൾക്ക് അബുദാബിയുടെ സമ്മാനം