Congress  ഫയൽ
India

രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി; കോൺ​ഗ്രസിന് വൻ മുന്നേറ്റം

പഞ്ചായത്ത് സമിതികളിൽ 3,701 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ ബിജെപിക്ക് ലഭിച്ചത് 2,181 സീറ്റുകളാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ജയ്പൂർ: രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് മുന്നേറ്റം. പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് സീറ്റുകളിലാണ് ബിജെപിയെ പിന്നിലാക്കി കോൺ​ഗ്രസിന്റെ തകർപ്പൻ വിജയം. പഞ്ചായത്ത് സമിതികളിൽ 3,701 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ ബിജെപിക്ക് ലഭിച്ചത് 2,181 സീറ്റുകളാണ്. ജില്ലാ പരിഷത്തുകളിൽ കോൺഗ്രസ് 599 സീറ്റുകൾ നേടിയപ്പോൾ, ബിജെപിക്ക് ലഭിച്ചത് 301 സീറ്റുകളാണ്.

വോട്ടെണ്ണൽ നടന്ന 37 ജില്ലകളിൽ 33 എണ്ണത്തിലും പഞ്ചായത്ത് സമിതികളിൽ ബിജെപിയേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ കോൺഗ്രസിന് സാധിച്ചു. അജ്മീർ, ബലോത്ര, സലുംബർ, ഉദയ്പൂർ എന്നീ നാല് ജില്ലകളിൽ മാത്രമാണ് ബിജെപിക്ക് മുന്നിലെത്താനായത്. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാന തെരഞ്ഞെടുപ്പാണിത്.

ഡിസംബറിൽ അധികാരത്തിൽ മൂന്ന് വർഷം പൂർത്തിയാക്കുന്ന, മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയാണ്. നാഗൗർ എംപി ഹനുമാൻ ബെനിവാൾ നയിക്കുന്ന രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (RLP) 496 പഞ്ചായത്ത് സമിതി സീറ്റുകൾ നേടി. ഭാരത് ആദിവാസി പാർട്ടി (BAP) 276 സീറ്റുകളും, ബഹുജൻ സമാജ് പാർട്ടി (BSP) 60 സീറ്റുകളും നേടിയിട്ടുണ്ട്.

സിപിഎം 50 സീറ്റുകളും, ആം ആദ്മി പാർട്ടി (AAP) രണ്ട് സീറ്റുകളും നേടി. സ്വതന്ത്ര സ്ഥാനാർത്ഥികൾ 627 സീറ്റുകൾ സ്വന്തമാക്കി. ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ, രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (RLP) 37 സീറ്റുകളും, ഭാരത് ആദിവാസി പാർട്ടി (BAP) 22 സീറ്റുകളും, ബിഎസ്പിയും (BSP) സിപിഎം (CPM) ആറ് വീതം സീറ്റുകളും നേടി. സ്വതന്ത്ര സ്ഥാനാർത്ഥികൾ 10 സീറ്റുകൾ നേടി. ജയ്പൂര്‍, ജോധ്പൂര്‍, ബിക്കാനര്‍, ഭില്‍വാര എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തി.

Setback for BJP in Rajasthan panchayat elections; major gains for Congress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

25-ന് തുറക്കുന്ന ടെണ്ടറിൽ ആരും ഓഫർ നൽകില്ലെന്ന് 23-ന് എങ്ങനെ മനസ്സിലായി?, വൈദ്യുതി കരാറുകളിൽ ജുഡീഷ്യൽ അന്വേഷണം വേണം: പിണറായി വിജയൻ

മലയാളത്തില്‍ പ്രസംഗിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും അന്നുതന്നെ പുറത്താക്കാമായിരുന്നു: ബിപ്ലബ് ദേബ്

'കുട്ടനാട്ടില്‍ പാര്‍ട്ടിയുടെ സ്വാധീനം നഷ്ടമാകുന്നു'; വിഭാഗീയത അനുവദിക്കില്ലെന്ന് എംവി ഗോവിന്ദന്‍

കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

ഡിജിറ്റല്‍ അറസ്റ്റ് അടക്കം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍: 'പുഷ്ടി' പോർട്ടലുമായി കേന്ദ്രസർക്കാർ