'കുട്ടനാട്ടില്‍ പാര്‍ട്ടിയുടെ സ്വാധീനം നഷ്ടമാകുന്നു'; വിഭാഗീയത അനുവദിക്കില്ലെന്ന് എംവി ഗോവിന്ദന്‍

എല്ലാവരുടെയും പ്രവര്‍ത്തനം പരിശോധിക്കുമെന്നും എംവി ഗോവിന്ദന്‍
mv govindan
എംവി ഗോവിന്ദന്‍ ഫയല്‍
Updated on: 
1 min read

ആലപ്പുഴ: കുട്ടനാട്ടില്‍ സിപിഎമ്മിന്റെ സ്വാധീനം നഷ്ടമാകുകയാണെന്നും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രാദേശിക വിഭാഗീയത അവസാനിപ്പിക്കണം. എല്ലാവരുടെയും പ്രവര്‍ത്തനം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടനാട്ടില്‍ പാര്‍ട്ടിക്കുള്ളില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന വിഭാഗീയതയും ചേരിതിരിവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെ ഏരിയ കമ്മിറ്റിയുടെ പ്രവര്‍ത്തനം ക്രമീകരിക്കുകയും അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി വെള്ളിയാഴ്ച ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ത്തു. യോഗത്തില്‍ പങ്കെടുത്ത എംവി ഗോവിന്ദന്‍ പാര്‍ട്ടിയുടെ നിലവിലെ സാഹചര്യം സംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ടിങ്ങിനിടെയാണ് പാര്‍ട്ടിയുടെ സ്വാധീനം നഷ്ടമാകുന്നതായും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടതായും തുറന്നുപറഞ്ഞത്.

35 വര്‍ഷമായി കുട്ടനാട് പാര്‍ട്ടിയുടെ ശക്തമായ തുരുത്തായി നിലകൊള്ളുകയാണ്. പാര്‍ട്ടിയുടെ ഈറ്റില്ലവും തൊഴിലാളിവര്‍ഗത്തിന്റെ പ്രധാന കേന്ദ്രവുമാണ് കുട്ടനാട്. അത്തരമൊരു മേഖലയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും എല്ലാവരുടെയും പ്രവര്‍ത്തനം പരിശോധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കുട്ടനാട്ടിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസറും യോഗത്തില്‍ പ്രതികരിച്ചു. തരംതാഴ്ത്തല്‍ നടപടി നേരിട്ട കെകെ അശോകനും ജി ഉണ്ണികൃഷ്ണനും രണ്ടു ചേരികളായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏരിയ സെക്രട്ടറിയായിരുന്ന ബ്രീവനും ഒരു വിഭാഗത്തിന്റെ ആളായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും നാസര്‍ വ്യക്തമാക്കി.

കുട്ടനാട്ടില്‍ ദീര്‍ഘകാലമായി തുടരുന്ന വിഭാഗീയതയും നേതാക്കള്‍ക്കിടയിലെ ചേരിതിരിവും പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണ് നേതൃത്വം ഇടപെട്ട് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. പുതിയ സാഹചര്യത്തില്‍ വിഭാഗീയത അവസാനിപ്പിച്ച് സംഘടനയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളാണ് ജനറല്‍ ബോഡി യോഗത്തില്‍ നേതൃത്വം മുന്നോട്ടുവെച്ചത്.

mv govindan
ജന്തർ മന്തറിൽ പുനരവതരിക്കുന്ന ഇന്ത്യൻ ജനാധിപത്യം
mv govindan
‘രാഷ്ട്രത്തിനും ജനാധിപത്യത്തിനും വേണ്ടി പോരാടുന്നത് രാജ്യവിരുദ്ധതയല്ല’
mv govindan
'മൈക്ക് സ്റ്റാന്‍ഡും സ്റ്റീല്‍ റോഡും ഉപയോഗിച്ച് മര്‍ദിച്ചു, സിദ്ധാര്‍ഥന്റെ ഗതി വരുമോയെന്ന് ആശങ്ക'; എസ്എഫ്ഐ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ജില്ലാ നേതാവ്
Summary

MV Govindan Says CPM Losing Influence in Kuttanad, Warns Against Factionalism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER