രജൗരിയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു; 7 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക് വീഡിയോ ദൃശ്യം
India

രജൗരിയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു, 15 പേര്‍ മരിച്ചു;വീഡിയോ

150 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുവിലെ അഖ്‌നൂര്‍ ജില്ലയില്‍ നിന്ന് രജൗരിയിലേക്ക് യാത്രക്കാരുമായി പോയ ബസ് മലയിടുക്കിലേക്ക് വീണ് 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 150 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഉച്ചക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബസില്‍ ആകെ ഇരുപത് യാത്രക്കാരാണ് ഉണ്ടായിരുന്നത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍പ്പെട്ട ബസിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വീഴ്ചയില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍