തെലങ്കാനയില്‍ മാവോയിസ്റ്റുകളെ വധിച്ചു പ്രതീകാത്മക ചിത്രം
India

തെലങ്കാനയില്‍ ഏഴ് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചു; കൊല്ലപ്പെട്ടവരില്‍ നേതാവ് ബദ്രുവും

ചല്‍പ്പാകയിലെ വനമേഖലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: തെലങ്കാനയില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഏഴു മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്റ് നേതാവ് ബദ്രു ഉള്‍പ്പടെ കൊലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ നിന്ന് വന്‍ ആയുധശേഖരവും പൊലീസ് പിടിച്ചെടുത്തു. തെലങ്കാനയിലെ മുളഗു ജില്ലയിലാണ് സംഭവം.

പൊലിസും മാവോയിസ്റ്റ് വിരുദ്ധസേനയും സംയുക്തമായ നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. ചല്‍പ്പാകയിലെ വനമേഖലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പൊലിസ് അറിയിച്ചു. മാവോയിസ്റ്റുകളില്‍ നിന്ന് എകെ 47 ഉള്‍പ്പടെയുള്ള തോക്കുകള്‍ പിടിച്ചെടുത്തു

കഴിഞ്ഞ ദിവസം പ്രദേശത്ത് രണ്ടു ഗ്രാമീണവാസികളെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു, വിവരങ്ങള്‍ പൊലിസിന് ചോര്‍ത്തി നല്‍കി എന്നാരോപിച്ചായിരുന്നു കൊലപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി