എസ്‌ഐയുടെ മുന്നില്‍ പരാതി പറയുന്ന കുട്ടി 
India

മദ്യപിച്ചെത്തി അച്ഛന്‍ പതിവായി അമ്മയെ തല്ലുന്നു; സ്റ്റേഷനില്‍ നേരിട്ടെത്തി എസ്‌ഐയോട് പരാതി പറഞ്ഞ് ഏഴുവയസുകാരന്‍; വീഡിയോ

എസ്‌ഐ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കുട്ടി കൃത്യമായി മറുപടി നല്‍കുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്:  മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ തല്ലുന്നത് സഹിക്കാനാവാതെ വന്നതോടെ അച്ഛനെതിരെ ഏഴുവയസുകാരന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കി. തെലങ്കാനയിലെ രാജന്ന സിര്‍സ ജില്ലയിലെ മുസ്താബാദിലാണ് സംഭവം. പിതാവ് ബാലകൃഷ്ണനെതിരെയാണ് മകന്‍ ഭരത് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

മുസ്താബാദിലെ ഒരു സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ഭരത്. മദ്യത്തിന് അടിമയായ അച്ഛന്‍ ദിവസവും തന്റെയും അനിയത്തിയുടെയും മുന്നിലിട്ട് അമ്മയെ തല്ലുന്നത് പതിവാണെന്നും ഇതു കണ്ട് സഹിക്കാനാവാതെ വന്നതോടെയാണ് വീട്ടുകാര്‍ അറിയാതെ സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയതെന്നും കുട്ടി എസ്‌ഐയോട് പറഞ്ഞു.

ഉയര്‍ന്ന പക്വതയോടെ ഭരത്, മദ്യപാനിയായ പിതാവില്‍ നിന്ന് അമ്മ അനുഭവിക്കുന്ന ക്രൂരതകള്‍ വിവരിച്ചത്. എസ്‌ഐ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കുട്ടി കൃത്യമായി മറുപടി നല്‍കുകയും ചെയ്തു. പൊലീസില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ഇവിടെ നിന്ന് തനിക്ക് നീതി ലഭിക്കുമെന്നും കുട്ടി ഉറപ്പിച്ച് പറഞ്ഞതോടെ സ്‌റ്റേഷനിലുണ്ടായിരുന്ന പൊലീസുകാര്‍ അവന്റെ ആത്മവിശ്വാസത്തില്‍ ആശ്ചര്യപ്പെടുകയും ചെയ്തു. 

കുട്ടിയടെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐ അച്ഛന്‍ ബാലകൃഷ്ണനെയും അമ്മ ദീപികയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കൗണ്‍സിലിങ് നല്‍കി. കുട്ടികള്‍ വീണ്ടും പൊലീസില്‍ പരാതിപ്പെടാനിടയുള്ള സംഭവം ആവര്‍ത്തിക്കരുതെന്ന് അദ്ദേഹം ദമ്പതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പൊലീസ് ജീവനക്കാരിലൊരാള്‍ സംഭവം പകര്‍ത്തിയതോടെ, ഭരത് സബ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT