പ്രതീകാത്മക ചിത്രം 
India

കളിക്കുന്നതിനിടെ ഏഴുവയസുകാരിയുടെ കൈ ഗ്രില്ലിന്റെ സ്വിച്ചില്‍ അമര്‍ന്നു; ലിഫ്റ്റ് ഷാഫ്റ്റില്‍ വീണ് ദാരുണാന്ത്യം

കളിക്കുന്നതിനിടെ, ഫ്‌ലാറ്റിലെ ലിഫ്റ്റിന്റെ ഷാഫ്റ്റില്‍ വീണ് ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കളിക്കുന്നതിനിടെ, ഫ്‌ലാറ്റിലെ ലിഫ്റ്റിന്റെ ഷാഫ്റ്റില്‍ വീണ് ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഓടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ ലിഫ്റ്റിന്റെ വാതിലിന്റെ സ്വിച്ചില്‍ അമര്‍ന്നതാണ് അപകടകാരണം. പെട്ടെന്ന് തന്നെ തുറന്ന വാതിലിലൂടെ പെണ്‍കുട്ടി ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുംബൈ സിയോണ്‍ ബില്‍ഡിംഗിലെ നാലാമത്തെ നിലയിലെ താമസസ്ഥലത്ത് വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഏഴുവയസ്സുള്ള ദിവ്യയാണ് മരിച്ചത്. കൂട്ടുകാരുമൊന്നിച്ച് കളിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഓടി കളിക്കുന്നതിനിടെ ലിഫ്റ്റ് ഡോറിന്റെ സ്വിച്ചില്‍ അറിയാതെ കൈ അമരുകയായിരുന്നു. കൈ കൊണ്ട് തള്ളി നീക്കുന്ന നിലയിലുള്ള ഗ്രില്‍ വാതിലാണ് പെട്ടെന്ന് തന്നെ തുറന്നത്. ഇതറിയാതെ കുട്ടി ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീഴുകയായിരുന്നു. 

കൂട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് എത്തിയ ബന്ധുക്കള്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ശരീരത്തിലേറ്റ ഗുരുതല മുറിവുകളാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT