ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്  എക്‌സ്പ്രസ് ഫോട്ടോ
India

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം ആനന്ദ ബോസ് നിഷേധിച്ച് രംഗത്തുവന്നു.

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ രാജ്ഭവനിലെ ജീവനക്കാര്‍ക്ക് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലെ നാല് ജീവനക്കാര്‍ക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടീസയച്ചു.

ഇന്ന് തന്നെ ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്താനാണ് ജീവനക്കാര്‍ക്കുള്ള നിര്‍ദേശം. അതേസമയം തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം ആനന്ദ ബോസ് നിഷേധിച്ച് രംഗത്തുവന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തന്നെ ഉപദ്രവിക്കുക എന്ന ദുഷ്ടലാക്കോടെയാണ് രാജ്ഭവന്‍ ജീവനക്കാരി തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ആനന്ദ ബോസ് പറഞ്ഞു. രാജ്ഭവനിലെ പൊലീസ് ഉദ്യോഗസ്ഥയായ സ്ത്രീയാണ് ഗവര്‍ണര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

രാജ്ഭവനില്‍ ഒരു സ്ത്രീയോട് സിവി ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്ന് സംസ്ഥാന ധനമന്ത്രി അടക്കമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സ്ത്രീ പൊലീസില്‍ പരാതി നല്കിയെന്നും ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, സാഗരിക ഘോഷ് എംപി തുടങ്ങിയ നേതാക്കളും പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT