sex racket busted  പ്രതീകാത്മക ചിത്രം
India

പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരിയായ നടി അറസ്റ്റില്‍; രണ്ടു നടിമാരെ രക്ഷപ്പെടുത്തി

ടിവി സീരിയലുകളിലും ബംഗ്ലാ സിനിമയിലും സജീവമായ രണ്ട് സ്ത്രീകളെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ പെണ്‍വാണിഭകേന്ദ്രം നടത്തിയിരുന്ന നടി അറസ്റ്റില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നടി അനുഷ്‌ക മോണി മോഹന്‍ ദാസ് (41) ആണ് അറസ്റ്റിലായത്. സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നും രണ്ടു നടിമാരെ പൊലീസ് രക്ഷപ്പെടുത്തി.

ടിവി സീരിയലുകളിലും ബംഗ്ലാ സിനിമയിലും സജീവമായ രണ്ട് സ്ത്രീകളെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. അഭിനയമോഹവുമായെത്തുന്ന യുവതികളെ നിര്‍ബന്ധിച്ച് സെക്‌സ് റാക്കറ്റില്‍പ്പെടുത്തുകയായിരുന്നു ഇവര്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകാരെന്ന വ്യാജേനയാണ് പൊലീസ് അനുഷ്‌കയെ സമീപിക്കുന്നത്. മുംബൈ - അഹമ്മദാബാദ് ഹൈവേയിലെ ഒരു മാളില്‍ വെച്ച് നേരില്‍ കാണാമെന്ന് അനുഷ്‌ക അറിയിച്ചു. തുടര്‍ന്ന് സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരിയായ നടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പിന്നാലെ പെണ്‍വാണിഭ കേന്ദ്രം റെയ്ഡ് ചെയ്യുകയും രണ്ട് നടിമാരെ രക്ഷപ്പെടുത്തുകയും ചെയ്തുവെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ മദന്‍ ബല്ലാല്‍ പറഞ്ഞു. പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം വിശദമായി അന്വേഷിച്ചു വരികയാണ്. രക്ഷപ്പെടുത്തിയ യുവതികളെ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റിയതായും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

A 41-year-old actress has been arrested in Maharashtra’s Thane district for allegedly running a sex racket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു