എച്ച് ഡി കുമാരസ്വാമി ഫയൽ
India

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

വിവാദം ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തെയോ, ബിജെപി മുന്നണിയുമായിട്ടുള്ള ബന്ധത്തെയോ ബാധിക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുലച്ച പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗിക വീഡിയോ വിവാദം ഭാവിയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി മാറുമെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമായ എച്ച് ഡി കുമാരസ്വാമി. സെക്‌സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും. സമീപഭാവിയില്‍ തന്നെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകും. എന്നാല്‍ ഇതെങ്ങനെ സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കുമാരസ്വാമി ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ലൈംഗിക വീഡിയോ വിവാദം ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തെയോ, ബിജെപി മുന്നണിയുമായിട്ടുള്ള ബന്ധത്തെയോ ബാധിക്കില്ല. ഹാസനില്‍ പ്രജ്വല്‍ വിജയിക്കും. വിവാദം മുന്നണിക്ക് ഒരു തിരിച്ചടിയുമല്ല. അതേസമയം വിവാദമുണ്ടായത് തന്റെ മാതാപിതാക്കള്‍ക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നും കുമാരസ്വാമി പറഞ്ഞു. വിഷയം സഹോദരന്‍ എച്ച് ഡി രേവണ്ണയോട് സംസാരിച്ചിരുന്നു. എന്നാല്‍ നിരപരാധിയാണെന്നാണ് രേവണ്ണ പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവാദത്തിലേക്ക് ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമിത്ഷായേയും വലിച്ചിഴച്ചത് അനാവശ്യമാണ്. അവരെങ്ങനെയാണ് ഈ വിഷയത്തില്‍ പങ്കാളികളാകുന്നത്. മോദിയേയും അമിത് ഷായെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഇതിനു പിന്നില്‍. ഇത്തരം ആരോപണം വിശ്വസിക്കാന്‍ മാത്രം വിഡ്ഡികളല്ല ജനങ്ങളെന്നും കുമാരസ്വാമി പറഞ്ഞു.

ലൈംഗിക വീഡിയോ വിവാദം പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ അതില്‍ അഭിപ്രായം പറയുന്നില്ല. പ്രജ്വല്‍ 400 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഒരു ആരോപണം. 3000 പേരെയെന്ന് ചിലര്‍ പറയുന്നു. ഇതെങ്ങനെ സാധിക്കും?. 2021 ല്‍ തോക്കു ചൂണ്ടി പീഡിപ്പിച്ചു എന്നു കാണിച്ച് കഴിഞ്ഞ ദിവസം മുന്‍ ജില്ലാപഞ്ചായത്ത് മെമ്പര്‍ രംഗത്തു വന്നു. ഇവര്‍ കഴിഞ്ഞ മൂന്നുവര്‍ഷം ഇക്കാര്യം പുറത്തുപറയാതെ മൗനം പാലിച്ചത് എന്തിനാണെന്നും കുമാരസ്വാമി ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍