പ്രതീകാത്മക ചിത്രം 
India

'വിവാഹേതരബന്ധം'; യുവതിയെ കഴുത്ത്‌ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി മൂന്ന് സ്യൂട്ട്‌കേസില്‍ നിറച്ചു; റോഡരികില്‍ തള്ളി

പത്ത് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹത്തിന്റെ വിവിധഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: കാമുകന്‍ ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്‌കേസില്‍ നിറച്ച് റോഡിന് സമീപം ഉപേക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഷണങ്ങളാക്കിയ മൃതദേഹം മൂന്ന് സ്യൂട്ട്‌കേസിലാക്കിയാണ്  മുത്തഘാട്ടിലെ പിരാംഗട്ട് ലവാസ റോഡിന് സമീപം തള്ളിയത്. പത്ത് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹത്തിന്റെ വിവിധഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.

യുവതി ലൈംഗികതൊഴില്‍ ചെയ്താണ് ഉപജീവനം നടത്തുന്നത്. 40കാരനാണ് യുവതിയെ കൊലപ്പെടുത്തിയത്. ലൈംഗികതൊഴിലാളിയുമായി ഇയാള്‍ക്ക് വിവാഹേതരബന്ധമുണ്ടായിരുന്നതായി പൊലിസ് പറയുന്നു. കൊലപാതകം നടത്തിയ കാര്യം പ്രതി സമ്മതിച്ചതോടെ പൊലീസ് ഇയാളെ സ്യൂട്ട്‌കേസ് ഉപേക്ഷിച്ച സ്ഥലത്തെത്തിച്ചു. അവിടെ വച്ച് സ്യൂട്ട്‌കേസില്‍ അഴുകിയ നിലയില്‍ കഷണങ്ങളാക്കിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

ഒരുവര്‍ഷം മുന്‍പാണ് യുവതി മുംബൈയില്‍ നിന്ന് ബുധ്‌വാര്‍ പേട്ടിലേക്ക് താമസം മാറിയത്. യുവതിയുമായി മൂന്ന് മാസം മുന്‍പാണ് ഇയാള്‍ സൗഹൃദത്തിലായത്. യുവതിയ്ക്കായി ഇയാള്‍ നാരായണ്‍ പേട്ടില്‍ വാടകയ്ക്ക് ഫ്‌ലാറ്റ് എടുത്ത് നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു

ഓഗസ്റ്റ് 12ന് ഫ്‌ലാറ്റില്‍വച്ച് ഇരുവരും തമ്മില്‍ വഴക്കിട്ടു. പിന്നാലെ ഇയാള്‍ യുവതിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയശേഷം ഫ്‌ലാറ്റ് പുറത്തുനിന്ന് പൂട്ടി സ്ഥലം വിട്ടു. പിന്നീട് പ്രതി രണ്ട് ദിവസം സുഹൃത്തിന്റെ കൂടെ താമസിച്ച ശേഷം ഓഗസ്റ്റ് 14ന് ഫ്‌ലാറ്റിലെത്തി മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്‌കേസില്‍ നിറയക്കുകയും റോഡിന് സമീപം ഉപേക്ഷിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT