മന്ത്രി അനിൽ വിജ്/ ഫയൽ 
India

കുടവയറന്മാരും അമിത വണ്ണമുള്ളവരും പൊലീസില്‍ വേണ്ട; ഫിറ്റ്നസ് ഇല്ലാത്തവരെ ഒഴിവാക്കാൻ ഹരിയാന സര്‍ക്കാര്‍

പൊലീസ് സേനയില്‍ അമിത ഭാരമുള്ളവരും കുടവയറന്മാരും കൂടി വരികയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: ശാരീരികമായി ഫിറ്റ് അല്ലാത്തവര്‍ പൊലീസ് സേനയുടെ ഭാഗമാകേണ്ടെന്ന് ഹരിയാന സര്‍ക്കാര്‍. ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് ആണ് ഉത്തരവ് പുറത്തിറക്കിയത്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

പൊലീസ് സേനയില്‍ അമിത ഭാരമുള്ളവരും കുടവയറന്മാരും കൂടി വരികയാണ്. ഇപ്പോള്‍ തന്നെ ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥര്‍ അമിത ഭാരവും വണ്ണവുമുള്ളവരാണ്. ഇവരെ ഉടന്‍ തന്നെ പൊലീസ് സേനയില്‍ നിന്നും മാറ്റണം. ഇവരുടെ അമിതഭാരവും വണ്ണവും കുറച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സമയം നല്‍കണം. 

അത്തരത്തില്‍ ഫിറ്റായി തിരിച്ചെത്തുന്നവര്‍ക്ക് മാത്രം പൊലീസ് ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ മതിയെന്ന് മന്ത്രി നിര്‍ദേശം നല്‍കി. നേരത്തെ അസം സര്‍ക്കാരും പൊലീസിലെ അമിത ഭാരക്കാരെയും കുടവയറന്മാരെയും കണ്ടെത്താന്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പൊലീസുകാരുടേയും ബോഡ് മാസ് ഇന്‍ഡക്‌സ് എടുക്കുമെന്ന് ഡിജിപി അറിയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍