ശശി തരൂര്‍, പ്രധാനമന്ത്രി മോദി/ഫയല്‍ 
India

'അസാമാന്യ പ്രഭാവം, ഊര്‍ജം'; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍ 

ബിജെപിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

Author : സമകാലിക മലയാളം ഡെസ്ക്


ജയ്പുര്‍: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അസാമാന്യമായ പ്രഭാവവും ഊര്‍ജവും ഉള്ളയാളാണ് മോദിയെന്ന് തരൂര്‍ പ്രശംസിച്ചു. ജയ്പുര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പ്രധാനമന്ത്രി നരേന്ദ്ര മോദി അസാമാന്യമായ പ്രഭാവവും ഊര്‍ജവും ഉള്ളയാളാണ്. ചില കാര്യങ്ങള്‍ അദ്ദേഹം വളരെ നന്നായിത്തന്നെ ചെയ്തു, പ്രത്യേകിച്ച് രാഷ്ട്രീയമായ ചില കാര്യങ്ങള്‍''- തരൂര്‍ പറഞ്ഞു. യുപിയില്‍ ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിക്കുമെന്ന് ഞങ്ങള്‍ കണക്കു കൂട്ടിയിരുന്നില്ല. പക്ഷേ അദ്ദേഹത്തിന് അതു ചെയ്യാനായി- തരൂര്‍ പറഞ്ഞു. ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് അമ്പരപ്പിക്കുന്ന ഫലങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ട്. ഒരിക്കല്‍ അവര്‍ ബിജെപിയെ അമ്പരപ്പിക്കുക തന്നെ ചെയ്യും. ഇപ്പോള്‍ അവര്‍ എന്തായാലും ബിജെപിക്ക് വേണ്ടത്  നല്‍കിയെന്നും തരൂര്‍ പറഞ്ഞു.

അതേസമയം, രാജ്യത്തെ വര്‍ഗീയവും മതപരവുമായ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന ശക്തികളെ മോദി അഴിച്ചുവിട്ടുവെന്നും അത് നിര്‍ഭാഗ്യകരമാണെന്നും ശശി തരൂര്‍ അതേ വേദിയില്‍ തന്നെ കുറ്റപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ