Lok Sabha reconstitutes parliamentary committees, Shashi Tharoor retains external affairs committee 
India

കോണ്‍ഗ്രസ് മുഖം തിരിച്ചില്ല; ശശി തരൂര്‍ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായി തുടരും

പാര്‍ലമെന്റിന്റെ 24 സ്ഥിരം സമിതികളും പുനഃസംഘടിപ്പിച്ചപ്പോള്‍ എല്ലാ കമ്മിറ്റികളുടെയും തലവന്മാര്‍ മാറ്റമിലാതെ തുടരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് തിരുവനന്തപുരം എംപി ഡോ. ശശി തരൂര്‍ തുടരും. കോണ്‍ഗ്രസിന് അനുവദിച്ച അധ്യക്ഷ സ്ഥാനത്തേക്കാണ് വീണ്ടും ചുമതല നല്‍കിയത്. ഇക്കാര്യം വ്യക്തമാക്കി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണായ സോണിയ ഗാന്ധി സ്പീക്കര്‍ക്ക് കത്ത് നല്‍കി. പാര്‍ലമെന്റിന്റെ 24 സ്ഥിരം സമിതികളും പുനഃസംഘടിപ്പിച്ചപ്പോള്‍ എല്ലാ കമ്മിറ്റികളുടെയും തലവന്മാര്‍ മാറ്റമില്ലാതെ തുടരും.

ഓപ്പറേഷന്‍ സിന്ദൂര്‍, പ്രധാനമന്ത്രിക്ക് നിരന്തമായ പ്രശംസ തുടങ്ങി അടുത്തിടെ കോണ്‍ഗ്രസിനെ പലതവണ പ്രതിസന്ധിയിലാക്കിയിട്ടുള്ള ശശി തരൂരിനെ സുപ്രധാന ചുമതലയില്‍ വീണ്ടും നിയോഗിച്ചു എന്നതാണ് തീരുമാനങ്ങളിലെ പ്രത്യേകത. തരൂരിനു പുറമേ ദിഗ്‌വിജയ് സിങ് (വിദ്യാഭ്യാസം), ചരണ്‍ജിത് സിങ് ഛന്നി (കൃഷി), സപ്തഗിരി ഉലാക (ഗ്രാമവികസനം) എന്നിവരെയും കോണ്‍ഗ്രസ് നിലനിര്‍ത്തി. ഡിഎംകെ എംപി കനിമൊഴി ഉപഭോക്തൃകാര്യ - ഭക്ഷ്യ - പൊതുവിതരണ കമ്മറ്റി അധ്യക്ഷയായും തുടരും.

ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ജന്‍ വിശ്വാസ് ഭേദഗതി ബില്‍ പരിഗണിക്കുന്ന സെലക്ട് കമ്മിറ്റിയില്‍ തേജസ്വി സൂര്യയാണ് അധ്യക്ഷന്‍. കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ സമിതിയില്‍ അംഗമാണ്. പാപ്പരത്ത നിയമ ഭേദഗതി ബില്‍ പരിഗണിക്കുന്ന സമിതിയില്‍ ബിജെപിയുടെ ബൈജയന്ത് പാണ്ഡെ അധ്യക്ഷനാകും. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ക്കു സ്ഥാനം നഷ്ടമാകുന്നതു വ്യവസ്ഥ ചെയ്യുന്ന മൂന്ന് ബില്ലുകള്‍ പരിഗണിക്കേണ്ട സമിതി ഇതുവരെ രൂപീകരിച്ചിട്ടില്ല.

Congress leadership has renominated  Shashi Tharoor as head of the House panel on external affairs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കവര്‍ച്ച: സിപിഎം നേതാവ് എ പത്മകുമാർ അറസ്റ്റിൽ

സര്‍ക്കാരിന്റെ കൈകള്‍ ശുദ്ധം; കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ കാത്തിരിക്കണം; കടകംപള്ളി സുരേന്ദ്രന്‍

പാരാമെഡിക്കൽ ഡിഗ്രി കോഴ്സ്; സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 22ന്

രാഷ്ട്രിയ ഇന്ത്യൻ മിലിട്ടറി കോളേജ് : പ്രവേശന പരീക്ഷ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

'റിസ്ക് എടുക്കാനില്ല'; രണ്ടാം ടെസ്റ്റിൽ ​ഗിൽ കളിക്കില്ല; ഏകദിന പരമ്പരയും നഷ്ടമാകും?

SCROLL FOR NEXT