ശശി തരൂര്‍ 
India

'അടിക്കു തിരിച്ചടി കൊടുക്കണം'; യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 50% തീരുവ ഏര്‍പ്പെടുത്തണമെന്ന് ശശി തരൂര്‍

തീരുവ ഉയര്‍ത്തുന്നതില്‍ അമേരിക്ക ചൈനക്ക് 90 ദിവസത്തെ സമയപരിധി നല്‍കി. എന്നാല്‍ നമുക്ക് നല്‍കിയത് മൂന്നാഴ്ച മാത്രമാണെന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ഇന്ത്യയ്ക്ക് 50% തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്ക് പകരമായി യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കുത്തനെ ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. യുഎസ് ഇറക്കുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തണമെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

യുഎസ് തീരുവ ഉയര്‍ത്തിയ നടപടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇന്ത്യ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ ഫലം കണ്ടില്ലെങ്കില്‍ യുഎസ് ഇറക്കുമതികള്‍ക്ക് തീരുവ അന്‍പത് ശതമാനമാക്കി ഉയര്‍ത്തണം. തീരുവ ഉയര്‍ത്തുന്നതില്‍ അമേരിക്ക ചൈനക്ക് 90 ദിവസത്തെ സമയപരിധി നല്‍കി. എന്നാല്‍ നമുക്ക് നല്‍കിയത് മൂന്നാഴ്ച മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നിലവില്‍ യുഎസ് ഇറക്കുമതിക്ക് പതിനേഴ് ശതമാനം തീരുവയാണ് ഈടാക്കുന്നത്. അത് മാറ്റി യുഎസ് ഇറക്കുമതികള്‍ക്ക് തീരുവ അന്‍പത് ശതമാനമാക്കി ഉയര്‍ത്തണം. നമ്മോട് യുഎസ് അങ്ങനെ ചെയ്താല്‍ തിരിച്ചും അതേ രീതിയില്‍ ചെയ്യണമെന്നും തരൂര്‍ പറഞ്ഞു.

റഷ്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്കാള്‍ കുറഞ്ഞ വിലയ്ക്ക് എണ്ണയും പ്രകൃതി വാതകങ്ങളും ലഭിക്കുന്നത്. രാജ്യത്തിന്റെ വികസനപ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞു.

തീരുവ കുത്തനെ ഉയര്‍ത്തിയ അമേരിക്കയുടെ നിലപാടിനെതിരെ മോദിയും പരോക്ഷമായി രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ താല്‍പര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനത്തിന് വലിയ വില നല്‍കേണ്ടി വന്നേക്കാമെങ്കിലും കര്‍ഷകര്‍ക്കായി അതിനു തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 'കര്‍ഷകരുടെ താല്‍പര്യത്തിനാണ് നമ്മുടെ ഏറ്റവും വലിയ മുന്‍ഗണന. കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പര്യങ്ങളില്‍ ഒരിക്കലും രാജ്യം വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് എനിക്ക് വ്യക്തിപരമായി വലിയ വില നല്‍കേണ്ടി വന്നേക്കാം. പക്ഷേ, ഞാന്‍ തയാറാണ്'പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ആഴ്ച ചുമത്തിയ 25% പകരം തീരുവ യുഎസ് ഇരട്ടിയാക്കിയിരുന്നു. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാണ് തീരുവ 50 ശതമാനമാക്കിയത്. ആദ്യം പ്രഖ്യാപിച്ച 25% തീരുവ ഇന്ന് പ്രാബല്യത്തില്‍ വരും. ഇന്നലെ പ്രഖ്യാപിച്ച 25% തീരുവ ഓഗസ്റ്റ് 27നും. തീരുവ വര്‍ധിപ്പിച്ചതോടെ കയറ്റുമതി മേഖല വലിയ തിരിച്ചടി നേരിടും.

India should retaliate to Donald Trump's tariff offensive by reciprocal 50 per cent tariffs on US imports if negotiations with Washington, DC, do not yield results, senior Congress leader Shashi Tharoor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും'; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

'പാവങ്ങളുടെ ചാര്‍ലി, പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് അടിച്ചുമാറ്റി ഡയലോഗാക്കി'; 'കൂടല്‍' ട്രോളില്‍ ബിബിന്‍ ജോര്‍ജിന്റെ മറുപടി

മൈ​ഗ്രെയ്ൻ കുറയ്ക്കാൻ പുതിയ ആപ്പ്, 60 ദിവസം കൊണ്ട് തലവേദന 50 ശതമാനം കുറഞ്ഞു

'ജയ് ശ്രീറാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ?'; ജെമീമയ്‌ക്കെതിരെ നടിയും ബിജെപി നേതാവുമായ കസ്തൂരി

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

SCROLL FOR NEXT