ദർശന 
India

ബൈക്കിന്റെ പിൻചക്രത്തിൽ ഷാള്‍ കുരുങ്ങി, റോഡിൽ വീണ 10 വയസ്സുകാരിയുടെ തല വേർപെട്ടു; ദാരുണാന്ത്യം 

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദർശന

Author : സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂർ: ബൈക്കില്‍ ഷാള്‍ കുരുങ്ങി പത്ത് വയസ്സുകാരി റോഡിൽ വീണു മരിച്ചു. അമ്മയും അയൽക്കാരനുമൊത്തു അശുപത്രിയിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം. അന്നൂർ വടക്കല്ലൂർ സുബ്രഹ്മണിയുടെ മകൾ ദർശന ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദർശന. 

അസുഖം ബാധിച്ച ദർശനയെ അയൽക്കാരൻ വിഘ്നേശിന്റെ ബൈക്കിൽ അമ്മ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി മടങ്ങിവരുമ്പോഴാണ് അപകടം. കാറ്റു തട്ടാതിരിക്കാൻ കുട്ടിയുടെ കഴിത്തിൽ ഷാൾ മുറുക്കി ചുറ്റിയിരുന്നു. 

വിഘ്നേശിനും അമ്മയ്ക്കും ഇടയിലാണ് ദർശന ഇരുന്നിരുന്നത്. ദർശനയുടെ ഷാൾ ബൈക്കിന്റെ പിൻചക്രത്തിൽ കുടുങ്ങി. റോഡിൽ തെറിച്ചു വീണ ദർശന തല കഴുത്തിൽനിന്നു വേർപെട്ടാണു മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 50 കടന്നു, 105 ഇന്ത്യാക്കാര്‍ അടക്കം 400 പേരെ കാണാതായി, തിരച്ചിൽ

നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ 50 ലേറെ മരണം, 105 ഇന്ത്യക്കാരെ കാണാതായി, കുടുങ്ങിയവരില്‍ മലയാളി സംഘവും, ഇന്ന് തീവ്രമഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

29-ാം വയസ്സില്‍ വിരമിച്ച് സ്വന്തമായി കൃഷി തുടങ്ങി; യുവതിയുടെ നാലുഘട്ട 'ഫാം ലൈഫ്' മാതൃക ചര്‍ച്ചയാകുന്നു

മഴ മുന്നറിയിപ്പില്‍ മാറ്റം, മധ്യകേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

'സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ സന്തോഷത്തോടെ സംസാരിക്കുന്ന ആ നിമിഷം; അതാണ് എന്റെ ഏറ്റവും വലിയ സക്സസ്'