അമിത്ഷായുമായുള്ള കൂടിക്കാഴ്ച/ ട്വിറ്റര്‍ 
India

ബിജെപി കൂട്ടുവിടില്ല; എല്ലാ തെരഞ്ഞെടുപ്പുകളിലും ഒന്നിച്ച് മത്സരിക്കും; ഷിന്‍ഡെ

തെരഞ്ഞടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ    : വരുന്ന തെരഞ്ഞടുപ്പുകളില്‍ ബിജെപിയും ശിവസേനയും ഒരുമിച്ച് മത്സരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ് ഷിന്‍ഡെ. ഞായറാഴ്ച രാത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി താനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും (ലോക്‌സഭ, നിയസമസഭാ, തദ്ദേശ സ്ഥാപനങ്ങള്‍) ബിജെപിയും ശിവേസനയും സംയുക്തമായി മത്സരിക്കുമെന്ന് തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. തെരഞ്ഞടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച വൈകീട്ടായിരുന്നു ഡല്‍ഹിയിലെ വസതിയില്‍ അമിത് ഷായുമുള്ള കൂടിക്കാഴ്ച.

ഷായുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാന വികസനം ഉള്‍പ്പടെ വിവിധ കാര്യങ്ങളെക ുറിച്ച്  ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. സഹകരണമേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍