പുനീത് രാജ്കുമാര്‍ /ഫേയ്സ്ബുക്ക് 
India

'പവര്‍സ്റ്റാര്‍' പുനീതിന് പത്മ പുരസ്‌കാരം നല്‍കണം; ആവശ്യവുമായി സിദ്ധരാമയ്യയും ആരാധകരും

പവര്‍സ്റ്റാര്‍ പുനീത് കുമാറിന് ലഭിച്ച സ്‌നേഹവും പദവിയും മറ്റ് ഏത് അവാര്‍ഡിനെക്കാളും വലുതണ്  

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളുരു: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ കന്നട നടന്‍ പുനീത് രാജ്കുമാറിന് പത്മ പുരസ്‌കാരം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. അഭിനയരംഗത്തും സംഗീത രംഗത്തും നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്ത് പുരസ്‌കാരം നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെയു ആരാധകരുടെയും ആവശ്യം.

'പവര്‍സ്റ്റാര്‍' പുനീത് കുമാറിന് ലഭിച്ച സ്‌നേഹവും പദവിയും മറ്റ് ഏത് അവാര്‍ഡിനെക്കാളും വലുതാണെന്ന് സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. കന്നട സിനിമയ്ക്കും സംഗീതരംഗത്തും പുനീത് നല്‍കിയ മഹത്തായ സേവനം കണക്കിലെടുത്ത് അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി പത്മശ്രീ അവാര്‍ഡ് നല്‍കണമെന്ന് സിദ്ധരാമയ്യ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടു. 

തുമക്കൂരു റോഡ് നന്ദിനി ലേഔട്ടിലെ കണ്ഠീരവ സ്റ്റുഡിയോസിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. അച്ഛന്‍ കന്നഡ ഇതിഹാസതാരം രാജ്കുമാറും അമ്മ പാര്‍വതമ്മയും അന്ത്യനിദ്ര കൊള്ളുന്നതിന്റെ സമീപത്തായി പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്‌കാരം. നാളെ മുതല്‍ അദ്ദേഹത്തിന്റെ സമാധി സന്ദര്‍ശിക്കാന്‍ അരാധകര്‍ക്ക് അനുമതിയുണ്ട്. പുനീതിന്റെ ചിത്രീകരണം പൂര്‍ത്തിയയ ജെയിംസ് എന്ന ചിത്രം അദ്ദേഹത്തിന്റെ ജന്മദിനമായ മാര്‍ച്ച് 22 ന് റിലീസ് ചെയ്യുമെന്ന ഊഹാപോഹങ്ങള്‍ ശക്തമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT