ഡികെ ശിവകുമാര്‍ ഫയല്‍
India

ഡികെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രി?; സിദ്ധരാമയ്യ നാളെ രാജി നല്‍കിയേക്കും; റിപ്പോര്‍ട്ട്

ഡികെ ശിവകുമാറിന് അധികാരം കൈമാറുന്നതിനെ കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ അനുകൂലിച്ചതായാണ് വിവരം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: കര്‍ണാടകയിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ പരിഹാരമായതായി റിപ്പോര്‍ട്ട്. ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഏകകണ്ഠമായി പിന്തുണ നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡികെ ശിവകുമാറിന് അധികാരം കൈമാറുന്നതിനെ കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ അനുകൂലിച്ചതായാണ് വിവരം.

നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായും, ഡല്‍ഹി കേന്ദ്രീകരിച്ച് ദേശീയ തലത്തില്‍ വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായുമാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അദ്ദേഹം സമയം ചോദിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ അനുസരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം നാളെ രാജി വച്ചേക്കുമെന്നാണ് സൂചന.

ആറ് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച കോണ്‍ഗ്രസ് നേതൃത്വം, സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളെക്കുറിച്ചാണ് ചര്‍ച്ച നടന്നതെന്ന് അവകാശപ്പെടുകയും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പിന് പിന്നാലെ രണ്ടര വര്‍ഷം വീതം സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രിപദം പങ്കിടുമെന്ന ധാരണയുണ്ടെന്നാണു ശിവകുമാറിനെ പിന്തുണയ്ക്കുന്നവര്‍ അവകാശപ്പെടുന്നത്.അധികാര മാറ്റം വേണമെന്നു ശിവകുമാര്‍ വിഭാഗവും സിദ്ധരാമയ്യയെ പദവിയില്‍ നിന്നു മാറ്റരുതെന്ന് മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ഒരു വിഭാഗവും ശക്തമായി വാദിച്ചിരുന്നു.

Siddaramaiah To Resign, Congress Bosses Back DK Shivakumar: Sources

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറില്ല; ഡല്‍ഹി ചര്‍ച്ചകളുടെ അജണ്ട വ്യക്തമാക്കി കോണ്‍ഗ്രസ്

കെ ടെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കാറുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ജയില്‍ മോചിതനായി അബ്ദുള്‍ റഹീം; 'രക്ഷാപ്രവര്‍ത്തന'ത്തില്‍ അഞ്ച് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; പ്ലസ് ടുവിന് 77.97% വിജയം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

SCROLL FOR NEXT