അനുരാ​ഗ് ഠാക്കൂർ, സ്മൃതി ഇറാനി ട്വിറ്റര്‍
India

സ്മൃതി ഇറാനി, അനുരാ​ഗ് ഠാക്കൂർ, രാജീവ് ചന്ദ്രശേഖർ... മോദി 3.0 മന്ത്രിസഭയിൽ ഇടമില്ലാത്തവര്‍

നാരായൺ റാണെ, പുരുഷോത്തം രൂപാല എന്നിവര്‍ക്കും മന്ത്രി സ്ഥാനമില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മോ​ദി 2.0 മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ ഭരിച്ച മന്ത്രിമാരെല്ലാം 3.0 യിലും ഇടംപിടിച്ചു. എന്നാൽ കഴിഞ്ഞ മന്ത്രിസഭയിലെ ചില ശ്രദ്ധേയ മുഖങ്ങൾ ഇത്തവണയില്ല. സ്മൃതി ഇറാനി, അനുരാ​ഗ് ഠാക്കൂർ, രാജീവ് ചന്ദ്രശേഖർ, നാരായൺ റാണെ തുടങ്ങിയവരാണ് ഇത്തവണ മന്ത്രിസഭയിൽ ഇടമില്ലാത്ത പ്രമുഖർ.

സ്മൃതി അമേഠിയിൽ അപ്രതീക്ഷിത തോൽവി വഴങ്ങി. 2014ൽ തോറ്റപ്പോഴും അവരെ മന്ത്രിയാക്കിയിരുന്നു. സമാന രീതിയിൽ ഇത്തവണ മന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും തോറ്റവരെ പരി​ഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ അവസരം ലഭിച്ചില്ല. കിഷോരിലാൽ ശർമയോടാണ് സ്മൃതി ഇത്തവണ പരാജയപ്പെട്ടത്.

2019ൽ രാഹുൽ ​ഗാന്ധിയെ പരാജയപ്പെടുത്തിയാണ് സ്മൃതി ലോക്സഭയിലെത്തിയത്. ചരിത്ര വിജയം അന്ന് സമ്മാനിച്ചതിന്റെ മികവിലാണ് അവർ രണ്ടാമതും മന്ത്രിയായത്. വനിതാ ശിശു വികസന മന്ത്രിയായിരുന്നു.

അതേസമയം അനുരാ​ഗ് ഠാക്കൂർ ജയിച്ചിട്ടും മന്ത്രിയാക്കിയില്ല. ഹിമാചൽ പ്രദേശിലെ ഹമിർപുരിൽ നിന്നാണ് അനുരാ​ഗ് ഠാക്കൂർ ജയിച്ചത്. രണ്ടാം മോദി സർക്കാരിൽ സ്പോർട്സ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രജീവ് ചന്ദ്രശേഖർ അവസാന മൂന്ന് വർഷമാണ് കേന്ദ്രത്തിൽ മന്ത്രിയായത്. ജയ പ്രതീക്ഷ ഉയർത്തിയ ശേഷം അദ്ദേഹം തിരുവനന്തപുരത്ത് ശശി തരൂരിനോടു പരാജയപ്പെടുകയായിരുന്നു.

നാരായൺ റാണെ മൈക്രോ, ചെറുകിട വ്യവസായ മന്ത്രിയായിരുന്നു റാണെ. മഹാരാഷ്ട്രയിലെ രത്ന​ഗിരി- സിന്ധു ദുർ​ഗ് ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ലോക്സഭയിലെത്തിയത്.

​ഗുജറാത്തിൽ തെരഞ്ഞേടുപ്പ് സമയത്ത് ക്ഷത്രിയർക്കെതിരെ വിവാ​ദ​ പ്രസം​ഗം നടത്തിയ പുരുഷോത്തം രൂപാലയ്ക്കും അവസരം ലഭിച്ചില്ല. ബിജെപിയെ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ കുഴക്കിയ വിവാദമായിരുന്നു ഇത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT