ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്ന ഇന്‍ഡിഗോ വിമാനം  
India

റണ്‍വേ തൊട്ടതിന് പിന്നാലെ ചെരിഞ്ഞു; ചെന്നൈ വിമാനത്താവളത്തില്‍ അതിസാഹസിക ലാന്‍ഡിങ് ശ്രമം, വിഡിയോ

ശനിയാഴ്ച ഉച്ചയോടെയാണ് ഇന്‍ഡിഗോ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനു ശ്രമിച്ചത്

Author : അംബികാസുതന്‍ മാങ്ങാട്

ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റിനിടെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനു ശ്രമിക്കുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ശക്തമായ മഴയിലും കാറ്റിലും റണ്‍വെ കൃത്യമായി കാണാന്‍ പറ്റാത്ത അവസ്ഥയാണെങ്കിലും വിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കുകയായിരുന്നു.

ശനിയാഴ്ച ഉച്ചയോടെയാണ് ഇന്‍ഡിഗോ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനു ശ്രമിച്ചത്. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം ഇടത്തോട്ട് ചെരിഞ്ഞതിന് പിന്നാലെ ശ്രമം ഉപേക്ഷിച്ച് വിമാനം പറന്നുയരുന്നതാണ് വിഡിയോയിലുള്ളത്.

ലാന്‍ഡിങ് സമയത്ത് ക്രോസ് വിന്‍ഡ് (എതിര്‍ ദിശയില്‍ കാറ്റ്) സംഭവിച്ചതായാണ് വിലയിരുത്തല്‍. ഇതോടെ നിലം തൊട്ട വിമാനം വശങ്ങളിലേക്ക് ചെരിയുകയായിരുന്നു. നിമിഷം നേരം കൊണ്ട് തന്നെ വിമാനം ലാന്‍ഡിങ് ശ്രമം ഉപേക്ഷിച്ച് പറന്നുയര്‍ന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം മണിക്കൂറുകളോളമാണ് അടച്ചിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്