മഹുവ മൊയ്ത്ര/ഫയല്‍ 
India

'മമതയുടെ മൗനം അതിശയിക്കേണ്ടതില്ല, 'മറയ്ക്കാനെന്തോ ഉണ്ട്?' മഹുവ കേസില്‍ ബിജെപി

മഹുവക്ക് പിന്തുണ നല്‍കാതെ എത്തിക്‌സ് കമ്മിറ്റി തീരുമാനിക്കട്ടെയെന്ന നിലപാടായിരുന്നു പാര്‍ട്ടിക്ക്. ഇതിന് പിന്നാലെയാണ് ബിജെപി വക്താവ് അമിത് മാളവ്യ രംഗത്തെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മഹുവ മൊയ്ത്ര കേസില്‍  തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൗനം എന്തെങ്കിലും മറച്ചുവെക്കാനുണ്ടെന്നാണോ അര്‍ഥമാക്കുന്നതെന്ന് ബിജെപി. ഇക്കാര്യത്തില്‍ പാര്‍ട്ടി അഭിപ്രായം പറയില്ലെന്ന തൃണമൂല്‍ കോണ്‍ഗ്രസ് വക്താവിന്റെ പ്രസ്താവനയെത്തുടര്‍ന്നാണ് ബിജെപി ആരോപണങ്ങളുമായി എത്തിയത്. 

മഹുവക്ക് പിന്തുണ നല്‍കാതെ എത്തിക്‌സ് കമ്മിറ്റി തീരുമാനിക്കട്ടെയെന്ന നിലപാടായിരുന്നു പാര്‍ട്ടിക്ക്. ഇതിന് പിന്നാലെയാണ് ബിജെപി വക്താവ് അമിത് മാളവ്യ രംഗത്തെത്തിയത്. കൃഷ്ണനഗര്‍ എംപി ക്കെതിരായ ഗുരുതരമായ ആരോപണങ്ങള്‍ അംഗീകരിക്കുകയാണോ അതോ പാര്‍ട്ടിക്ക് എന്തെങ്കിലും മറച്ചുവെക്കാനുണ്ടെന്ന് സൂചിപ്പിക്കുന്നതാണോ തൃണമൂലിന്റെ മൗനത്തിന്റെ അര്‍ത്ഥമെന്നും ബിജെപി ചോദിക്കുന്നു. 

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയെന്നാണ് മൊയ്ത്രയ്‌ക്കെതിരെയുള്ള ആരോപണം. ആരോപണങ്ങളെ മഹുവ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഏത് തരത്തിലുള്ള അന്വേഷണത്തിനും താന്‍ തയ്യാറാണെന്നാണ് അവരുടെ നിലപാട്. 

തൃണമൂല്‍ കോണ്‍ഗ്രസ് കയ്യൊഴിഞ്ഞ അവസ്ഥയിലാണെന്നാണ് മാളവ്യ ആരോപിക്കുന്നത്. പാര്‍ട്ടി നേതാക്കള്‍ അറസ്റ്റിലാകുമ്പോഴൊക്കെ തൃണമൂല്‍ നേതൃത്വവും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും മൗനം പാലിക്കുകയാണെന്നും മാളവ്യ ആരോപിച്ചു.  ആരോപണം ആര്‍ക്കെതിരെയാണോ ഉയര്‍ന്നത് അവര്‍ തന്നെ അതില്‍ മറുപടി നല്‍കുന്നതാണ് നല്ലതെന്നാണ് ബംഗാളിലെ തൃണമൂലിന്റെ ജനറല്‍ സെക്രട്ടറിയും വക്താവുമായി കുനാല്‍ ഘോഷ് അഭിപ്രായപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

SCROLL FOR NEXT