Sonam Wangchuk Taken To Hospital On Day 21 Of Hunger Strike ANI
India

സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി, ഡല്‍ഹി പൊലീസ് നീക്കം നിരാഹാര സമരം 20 ദിവസം പിന്നിട്ടപ്പോള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയോടെ പൊലീസ് ബലം പ്രയോഗിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

വെള്ളത്തുണികള്‍ കൊണ്ട് വേദി മറച്ച് പൊലീസ് സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി) പ്രവര്‍ത്തകരോട് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയാറായില്ല. ഇതിന് പിന്നാലെ സിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. തുടര്‍ന്ന് സമരവേദിയില്‍ സംഘര്‍ഷ അന്തരീക്ഷം ഉണ്ടായി.ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടക്കുന്ന നിരാഹാര സമരം 21ആം ദിവസത്തിലേക്ക് എത്തിയപ്പോഴാണ് പൊലീസ് നീക്കം.

നിരാഹാര സമരം നടത്തുകയായിരുന്ന സോനം വാങ്ചുക്കിനെ സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കാനിരിക്കെയായിരുന്നു പൊലീസിൻ്റെ നടപടി ഉണ്ടായത്. പൊലീസും കേന്ദ്ര സേനയും സമരപ്പന്തലിലേക്ക് ഇരച്ചെത്തുകയായിരുന്നു. പൊലീസിൻ്റെ അപ്രതീക്ഷിത നടപടിയിൽ സിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. അഭിജീത് ദീപ്‌കെ വീട്ടുതടങ്കലിലാണെന്ന് സിജെപി പ്രവർത്തകർ പറഞ്ഞു.

വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 20 ന് പാര്‍ലമെന്റിന് പുറത്ത് സിജെപി പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്താനിരിക്കെയാണ് പൊലീസ് നീക്കം.

Sonam Wangchuk Taken To Hospital On Day 21 Of Hunger Strike

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരുവര്‍ഷം തടവ്

കൂത്തമ്പലത്തില്‍ ചെരിപ്പ് ധരക്കുന്നതില്‍ വിലക്കില്ല; വിശദീകരണവുമായി കേരള കലാമണ്ഡലം

മുല്ലപ്പെരിയാറിൽ ആദ്യഘട്ട പരിശോധന പൂർത്തിയായി; റിപ്പോർട്ട് 15 ദിവസത്തിനകം (വിഡിയോ)

സൈനിക കേന്ദ്രത്തില്‍ വന്‍ കവര്‍ച്ച; മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരുവര്‍ഷം തടവ് ശിക്ഷ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്തെ ശ്രേഷ്ഠ വിദ്യാലയമായി കമ്പല്ലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ