സോണിയ ഗാന്ധി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കൊപ്പം. കേരളത്തില്‍ നിന്നുള്ള എംപിമാരായ ആന്‍റോ ആന്‍റണി, കൊടിക്കുന്നില്‍ സുരേഷ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരും രാഹുല്‍ ഗാന്ധിയേയും കാണാം പിടിഐ
India

സോണിയ ​ഗാന്ധി കോൺ​ഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൻ

പ്രതിപക്ഷ നേതാവിനെ കാത്തിരുന്നു കാണാമെന്ന് ഖാർ​ഗെ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോൺ​ഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സനായി സോണിയ ​ഗാന്ധി എംപിയെ തിരഞ്ഞെടുത്തു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയാണ് സോണിയയുടെ പേര് നിർദ്ദേശിച്ചത്. കെ സുധാകരൻ, ​ഗൗരവ് ​ഗൊ​ഗോയ്, താരിഖ് അൻവർ എന്നിവർ പിന്തുണച്ചു. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് സോണിയ.

ഇന്ന് ചേർന്ന പാർലമെന്‍ററി പാർട്ടി യോ​ഗത്തിലാണ് സോണിയയെ ചെയർപേഴ്സൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് രാഹുൽ ​ഗാന്ധിയുടെ പേരാണ് നിർദ്ദേശിച്ചത്. യോ​ഗം പ്രമേയം പാസാക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് ആരായിരിക്കും എന്നത് കാത്തിരുന്നു കാണു എന്നായിരുന്നു ഖാർ​ഗെ പ്രതികരിച്ചു. സഭ സമ്മേളിക്കുന്നതിനു മുൻപ് തന്നെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുമെന്നു കെസി വേണു​ഗോപാൽ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

SCROLL FOR NEXT