കൃഷ്ണകുമാര്‍ പാണ്ഡെ, രാഹുല്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു/ ട്വിറ്റര്‍ 
India

ഭാരത് ജോഡോ യാത്രയ്ക്കിടെ സേവാദള്‍ ജനറല്‍ സെക്രട്ടറി കുഴഞ്ഞു വീണു മരിച്ചു

മുംബൈയില്‍ യാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് കൃഷ്ണകുമാര്‍ പാണ്ഡെ കുഴഞ്ഞുവീണത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെ കോണ്‍ഗ്രസ് സംഘടനയായ സേവാദളിന്റെ ജനറല്‍ സെക്രട്ടറി കുഴഞ്ഞു വീണു മരിച്ചു. സേവാ ദള്‍ ജനറല്‍ സെക്രട്ടറിയായ കൃഷ്ണകുമാര്‍ പാണ്ഡെയാണ് മരിച്ചത്. മുംബൈയില്‍ യാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് കൃഷ്ണകുമാര്‍ പാണ്ഡെ കുഴഞ്ഞുവീണത്. 

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ സിങ്ങിനും തനിക്കും ഒപ്പം ത്രിവര്‍ണ പതാകയുമായി യാത്രയില്‍ പങ്കെടുക്കവെ കൃഷ്ണകുമാര്‍ പാണ്ഡെ കുഴഞ്ഞു വീഴുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. 

കൃഷ്ണകുമാര്‍ പാണ്ഡെയുടെ മരണത്തില്‍ രാഹുല്‍ ഗാന്ധി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് കുടുംബത്തിന് ഏറെ സങ്കടകരമാണെന്ന് രാഹുല്‍ ട്വീറ്റില്‍ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT