Railway Minister Ashwini Vaishnaw has launched Sanganeri prints in select air-conditioned coaches Facebook
India

എസി കോച്ചുകളിലെ വെള്ള ഷീറ്റുകൾക്ക് പകരം ഇനി ഭം​ഗിയുള്ള സംഗനേർ ഡിസൈൻ ഷീറ്റുകൾ

സമകാലിക മലയാളം ഡെസ്ക്

ട്രെ‌യിനിലെ എസി കോച്ചുകളിലെ മടുപ്പിക്കുന്ന വെള്ള ഷീറ്റുകൾ ഇനി ഉണ്ടാവില്ലെന്നുള്ള കാര്യം നിങ്ങൾ അറിഞ്ഞോ? എസി കോച്ചുകളിലെ വെള്ള ഷീറ്റുകൾ ഒഴിവാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യൻ റെയിൽവേ. ഇനിമുതൽ പരമ്പരാഗത സംഗനേർ ഡിസൈനുകളിൽ തയ്യാറായ പ്രിൻറഡ് ബ്ലാങ്കെറ്റുകളായിരിക്കും ഇതിന് പകരം യാത്രക്കാർക്ക് ലഭിക്കുക.

വോക്കൽ ഫോർ ലോക്കൽ മിഷന്റെ ഭാഗമായാണ് എസി കംപാർട്ട്മെന്റുകളിൽ പ്രിന്റ‍ഡ് ഷീറ്റുകൾ നൽകുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജയ്പൂർ-അസർവ എക്സ്പ്രസിന്റെ എല്ലാ എസി കോച്ചുകളിലും അച്ചടിച്ച പുതപ്പും കവറുകളും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ചത്.

ഇതുവരെ, ഇന്ത്യൻ റെയിൽവേയുടെ എല്ലാ ദീർഘദൂര ട്രെയിനുകളിലെയും എസി കോച്ചുകളിലെ യാത്രക്കാർക്ക് ഉറങ്ങാൻ പുതപ്പുകൾ, തലയിണകൾ, വെള്ള ഷീറ്റുകൾ എന്നിവയായിരുന്നു നൽകി വന്നിരുന്നത്. ചില ട്രെയിനുകളിൽ, യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കായി വെളുത്ത ടവലുകളും നൽകിയിരുന്നു.

യാത്രക്കാരുടെ ശുചിത്വം കണക്കിലെടുത്താണ് ഇനി മുതൽ പ്രിന്റ് ചെയ്ത ഷീറ്റുകൾ നൽകുന്നത്. എല്ലാ ഷീറ്റുകളിലും കവ‍റുകളും ഉണ്ടായിരിക്കും. ഉടൻ തന്നെ രാജ്യത്തെ എല്ലാ ട്രെയിനുകളിലേക്കും ഇവ അവതരിപ്പിക്കും.

Railway Minister Ashwini Vaishnaw has launched Sanganeri prints in select air-conditioned coaches.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT