പ്രതീകാത്മക ചിത്രം 
India

4726 ഒഴിവുകള്‍, കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷ ഇന്നുമുതല്‍; എല്‍ഡി ക്ലര്‍ക്ക് ആകാന്‍ അവസരം 

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ ടയര്‍-1 പരീക്ഷ ഏപ്രില്‍ 12 മുതല്‍ 27 വരെ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍(സിഎച്ച്എസ്എല്‍) ടയര്‍-1 പരീക്ഷ ഏപ്രില്‍ 12 മുതല്‍ 27 വരെ. എല്‍ഡി ക്ലര്‍ക്ക്, പോസ്റ്റല്‍ അസിസ്റ്റന്റ്, ജൂനിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ് എന്നി തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനാണ് പരീക്ഷ നടത്തുന്നത്. 4726 ഒഴിവുകളിലേക്കാണ് പരീക്ഷ നടക്കുന്നത്.

പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ssc.nic.in എന്ന വെബ്‌സൈറ്റില്‍ കയറി ഡൗണ്‍ലോഡ് ചെയ്യാം. ടയര്‍ 1 പരീക്ഷ പാസാകുന്നവര്‍ക്കാണ് ടയര്‍ 2 പരീക്ഷ എഴുതാനുള്ള അവസരം.ടയര്‍ 2 പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇംഗ്ലീഷ്, ജനറല്‍ ഇന്റലിജന്‍സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍ അവയര്‍നെസ് തുടങ്ങിയ ചോദ്യങ്ങളാണ് ടയര്‍ 1 പരീക്ഷയ്ക്ക് ഉണ്ടാവുക. പശ്ചിമ ബംഗാളിലുള്ളവര്‍ക്ക് പരീക്ഷ മെയ് 21,22 തീയതികളിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT