stampede during TVK leader Vijay’s Karur campaign  
India

ടിവികെ പ്രതീക്ഷിച്ചത് 10000 പേരെ, കണക്കുകള്‍ തെറ്റിച്ച് ആള്‍ക്കൂട്ടം; വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റാലി പാതിയില്‍ നിര്‍ത്തി കരൂർ വിട്ട വിജയ് ചെന്നൈയിലേക്ക് മടങ്ങി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ടിവികെ നേതാവ് വിജയ് പങ്കെടുത്ത റാലിക്കിടെ കരൂര്‍ വേലുച്ചാമിപുരത്ത് തിക്കും തിരക്കും മൂലമുണ്ടായ ദുരന്തത്തില്‍ സംഭവിച്ചത് വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രികഴകം പതിനായിരം പേരെ പ്രതീക്ഷിച്ച റാലിയില്‍ രണ്ട് ലക്ഷത്തോളം പേരെത്തിയെന്നാണ് അനൗദ്യോഗിക കണക്ക്.

റാലിയ്ക്ക് അനുമതി തേടി ടിവികെ സമര്‍പ്പിച്ച അപേക്ഷയിലാണ് സുരക്ഷയും, പ്രതീക്ഷിക്കുന്ന ആളുകളെയും സംബന്ധിച്ച വിവരങ്ങളുള്ളത്. പതിനായിരം പേരെ റാലിയില്‍ പ്രതീക്ഷിക്കുന്നു എന്നാണ് ടിവികെ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അറുപതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രദേശമാണ് റാലിയ്ക്ക് സജ്ജമാക്കുന്നത്. വിജയ് കരൂരിലേക്ക് റോഡ് മാര്‍ഗം സഞ്ചരിക്കുമെന്നും ബാനറുകള്‍, ഫ്‌ലെക്സ് ബോര്‍ഡുകള്‍, പ്രസംഗ സംവിധാനം എന്നിവ സ്ഥാപിക്കേണ്ടതുണ്ടെന്നും അനുമതി തേടിക്കൊണ്ട് കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി നല്‍കിയ കത്തില്‍ പറയുന്നു.

അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിജയ്‌ക്കെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. വിജയ് യെ അറസ്റ്റ് ചെയ്യണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദുരന്തത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുക്കണം എന്ന് സിപിഎം ആവശ്യപ്പെട്ടു. ദുരന്തത്തില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേസെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ, ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റാലി പാതിയില്‍ നിര്‍ത്തി പ്രദേശം വിട്ട വിജയ് ചെന്നൈയിലേക്ക് മടങ്ങി. തിരുച്ചിറപ്പള്ളിയില്‍ നിന്നും വിമാനമാര്‍ഗമാണ് വിജയ് മടങ്ങിയത്. ദുരന്തത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ആയിരുന്നു വിജയ്യുടെ മടക്കം.

morethan 30 people were killed in a stampede during actor-politician Vijay’s rally in TamilNadu's Karur, according to reports. Several children were among the dead.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT