മുഹമ്മദ് അസ്ഹറുദ്ദിന്‍/ Mohammad Azharuddin  എക്‌സ്
India

അസ്ഹറുദീന്റെ ബംഗ്ലാവില്‍ മോഷണം; ടിവി സെറ്റും 50,000 രൂപയും കവര്‍ന്നു

2025 മാര്‍ച്ച് 7നും ജൂലൈ 18നും ഇടയില്‍ ബംഗ്ലാവില്‍ ആളില്ലാതെ കിടന്ന സമയത്താണ് മോഷണം നടന്നതെന്നാണ് പരാതിയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദീന്റെ ലോണാവാല ബംഗ്ലാവില്‍ നിന്നും 50,000 രൂപയും ടിവി സെറ്റും മോഷണം പോയി. ഭാര്യ സംഗീത ബിജ്‌ലാനിയുടെ ഉമസ്ഥതയിലുള്ള ബംഗ്ലാവില്‍ നിന്നാണ് മോഷണം നടന്നിരിക്കുന്നത്. മാര്‍ച്ച് 7നും ജൂലൈ 18നും ഇടയിലാണ് മോഷണം നടന്നതെന്ന് പൂനെ റൂറല്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മോഷണം നടത്തിയവരെ കണ്ടെത്താനായിട്ടില്ല. ബംഗ്ലാവിന്റെ പിന്‍ഭാഗത്തെ കോമ്പൗണ്ട് മതിലിലൂടെയാണ് അകത്ത് കടന്നത്. തുടര്‍ന്ന് ഒന്നാം നിലയിലെ ഗ്യാലറിയില്‍ കയറി ജനല്‍ ഗ്രില്‍ തുറന്ന് ബംഗ്ലാവിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു. 7000 രൂപയുടെ ടെലിവിഷന്‍ സെറ്റും മോഷ്ടിച്ചു. മോഷണത്തിന് പുറമെ പ്രതികള്‍ വീടിനുള്ളിലെ മറ്റ് വസ്തുവകകള്‍ നശിപ്പിച്ചു. അസ്ഹറുദീന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് മുഹമ്മദ് മുജീബ് ഖാന്‍ ആണ് പരാതി നല്‍കിയത്. 2025 മാര്‍ച്ച് 7നും ജൂലൈ 18നും ഇടയില്‍ ബംഗ്ലാവില്‍ ആളില്ലാതെ കിടന്ന സമയത്താണ് മോഷണം നടന്നതെന്നാണ് പരാതിയിലുള്ളത്.

പരാതിയെത്തുടര്‍ന്ന് ബിഎന്‍എസ് സെക്ഷന്‍ 331(3), 331(4), 305(മ), 324(4), 324(5) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ജൂലൈ 19 ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മോഷണ വസ്തുക്കള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് പരിശോധനയും നടത്തി.

TV Set, Rs 50,000 Stolen From Former Cricketer Mohammad Azharuddin 's Lonavala Bungalow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT