ബോംബെ ഹൈക്കോടതി(Bombay High Court)  ഫയല്‍
India

'കുട്ടികളടക്കമുള്ളവരുടെ സുരക്ഷയാണ് പ്രധാനം; തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നത് തടഞ്ഞത് നിയമവിരുദ്ധമല്ല'

ഒരു സ്ത്രീയും സുഹൃത്തുക്കളും ഹൗസിങ് സൊസൈറ്റിയുടെ മുന്‍വശത്ത് തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് തടഞ്ഞുവെന്നാരോപിച്ച് 42 കാരിയായ പൂനെ നിവാസിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് തടഞ്ഞതിനെ നിയമവിരുദ്ധമായി കണക്കാക്കാനാവില്ലെന്ന്് ബോംബെ ഹൈക്കോടതി. ഒരു സ്ത്രീയും സുഹൃത്തുക്കളും ഹൗസിങ് സൊസൈറ്റിയുടെ മുന്‍വശത്ത് തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് തടഞ്ഞുവെന്നാരോപിച്ച് 42 കാരിയായ പൂനെ നിവാസിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസുമാരായ രേവതി മോഹിതേ ദേരെ, സന്ദേശ് പാട്ടീല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഭക്ഷണം നല്‍കുന്നത് തടഞ്ഞതില്‍ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. മറിച്ച് ഹൗസിങ് സൊസൈറ്റില്‍ താമസിക്കുന്ന കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് പരാതിപ്പെട്ടിരിക്കുന്നത്. നായ്ക്കളുടെ കടിയേല്‍ക്കുന്ന വിവിധ സംഭവങ്ങള്‍ ഉള്ളതിനാല്‍ പ്രതി പരാതിക്കാരിയെയും സുഹൃത്തുക്കളെയും തടയുകയായിരുന്നു. അതുകൊണ്ട് അത്തരമൊരു പ്രവൃത്തി നിയമവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ജനുവരിയില്‍ ഹിഞ്ചേവാഡി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം പരാതിക്കാരി ഈ പ്രദേശത്തെ ഒരു റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോയ സമയത്ത് പ്രതിയും മറ്റ് അംഗങ്ങളും എതിര്‍പ്പ് പ്രകടിപ്പിക്കുകയും അവരുടെ കാറിന് മുന്നില്‍ തടസം സൃഷ്ടിക്കുകയും ചെയ്തു.

സൊസൈറ്റിയില്‍ 40 ലധികം തെരുവു നായ്ക്കള്‍ ഉണ്ടെന്നും ഇത് താമസക്കാര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നും പരിസരത്ത് ആളുകളെ കടിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതി ചേര്‍ക്കപ്പെട്ട സ്ത്രീ വാദിച്ചു. അതുകൊണ്ട് തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം.

Stopping someone from feeding strays in non-designated areas is not illegal: Bombay HC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ ഇതിലുണ്ട്', ഫോണ്‍ ഓപ്പണ്‍ ചെയ്യുന്നതിനുള്ള പാറ്റേണ്‍ വരച്ചുവെച്ചു; കലാധരന്റെ ആത്മഹത്യാകുറിപ്പ്

മണ്ഡല പൂജ; ശബരിമലയിൽ ഡിസംബർ 26നും 27നും ദർശന നിയന്ത്രണം

എച്എംടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

വയോധികയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു; മോഷണം നടത്തിയത് കൊച്ചുമകനും പെണ്‍സുഹൃത്തും

കോഹ്‍ലി ചിന്നസ്വാമിയിൽ കളിക്കില്ല! വിജയ് ഹസാരെ ട്രോഫി വേദിയിൽ 'ട്വിസ്റ്റ്'; ആരാധകർക്കും പ്രവേശനമില്ല

SCROLL FOR NEXT