പ്രതീകാത്മക ചിത്രം 
India

ആശുപത്രി വാര്‍ഡില്‍ നവജാതശിശുവിനെ കടിച്ചെടുത്ത് തെരുവുനായ; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

പിന്നീട് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ആശുപത്രിയില്‍ വച്ച് നവജാത ശിശുവിനെ തെരുവുനായ കടിച്ചു കൊണ്ടുപോയി. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മാര്‍ച്ച് 31നാണ് ശിവമോഗ ജില്ലിയലെ മക്ഗാന്‍ ആശുപത്രിയില്‍ നിന്നും തെരവുനായ കുഞ്ഞിനെ കടിച്ചുകൊണ്ടുപോയത്. അന്വേഷണത്തിനായി മുന്ന് ടീമുകളെ നിയോഗിച്ചതായി കര്‍ണാടക പൊലീസ് അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി ശിവമോഗ നഗരത്തിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ അടുത്തദിവസങ്ങളിലായി ജനിച്ച കുഞ്ഞുങ്ങളുടെ വിവരം പൊലീസ് തേടിയിട്ടുണ്ട്. കുട്ടിയെ നായ കടിച്ചുകൊണ്ടുപോയ വിവരം ലഭിച്ചത് ഞായറാഴ്ചയാണെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ഗാര്‍ഡാണ് പരാതി നല്‍കിയതെന്നും പൊലീസ് പറഞ്ഞു.

മാര്‍ച്ച് 31ന് രാവിലെ ആറ് മണിക്ക് ഡ്യൂട്ടിക്കെത്തിയപ്പോള്‍, തെരുവുനായ ഒരു കുഞ്ഞിനെ കടിച്ചുപോകുന്നത് കണ്ടതായി ആളുകള്‍ പറഞ്ഞതായി വനിത സെക്യൂരിറ്റി ഗാര്‍ഡ് പറഞ്ഞു. പ്രസവവാര്‍ഡില്‍ നിന്ന് നായ പുറത്തേക്ക് വരുന്നതും ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നോക്കിയപ്പോള്‍ കുഞ്ഞിനെ കടിച്ചുകൊണ്ടുപോകുന്ന നായയെ ആശുപത്രി വാര്‍ഡില്‍ കണ്ടതായി വനിതാ ഗാര്‍ഡ് പറഞ്ഞു.

പിന്നീട് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. എന്നാല്‍ നായ കടിച്ചാണോ കുഞ്ഞ് മരിച്ചതെന്ന കാര്യത്തില്‍ പൊലീസിന് ഉറപ്പില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, മക്ഗാന്‍ ആശുപത്രിയില്‍ വച്ചല്ല കുഞ്ഞിനെ പ്രസവിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ജില്ലാ ആരോഗ്യവകുപ്പ് അധികൃതരും ആശുപത്രിയോട് റിപ്പോര്‍ട്ട് തേടി. ശരീരഭാഗങ്ങളുടെ സാമ്പിളുകള്‍ ഡിഎന്‍എ ടെസ്റ്റിന് അയച്ചതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്

പരീക്ഷാ തട്ടിപ്പിൽ പിഎസ് സിക്കെതിരെ ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്, മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍