പ്രതീകാത്മക ചിത്രം 
India

കൈകാലുകൾ ബന്ധിച്ചിരിക്കുന്നു; കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം ചാക്കിൽക്കെട്ടി വഴിയിൽ ഉപേക്ഷിച്ച നിലയിൽ

ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളിൽ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല

Author : സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂർ: കാണാതായ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ ശരവണംപട്ടിക്കു സമീപമാണ് സംഭവം. ശിവാനന്ദപുരം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

കഴിഞ്ഞ 12നാണ് പെൺകുട്ടിയെ കാണാതായത്. ഇതേത്തുടർന്ന് ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളിൽ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാർ ശരവണംപട്ടി പൊലീസിൽ പരാതി നൽകി. 

അന്വേഷണം നടക്കുന്നതിനിടെ,  ഇന്നലെ ശിവാനന്ദപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ട ചാക്കുകെട്ടിൽ നിന്നു ദുർഗന്ധം അനുഭവപ്പെടുന്നതായി നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.  പൊലീസെത്തി ചാക്കുകെട്ടു പരിശോധിച്ചപ്പോൾ ഭാഗികമായി അഴുകിയ മൃതദേഹം കണ്ടെത്തി. 

മൃതദേഹം കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു. മൃതദേഹം  കാണാതായ തങ്ങളുടെ മകളുടേതാണെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ തിരിച്ചറിഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ