ജിദ്ദയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചവർ/ ട്വിറ്റർ 
India

സുഡാന്‍ രക്ഷാദൗത്യം: മലയാളികള്‍ ഉള്‍പ്പെടെ ആദ്യസംഘം ഇന്ന് ഡല്‍ഹിയിലെത്തും ( വീഡിയോ)

സുഡാനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന്‍ കാവേരി പദ്ധതി തുടരുകയാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെയും കൊണ്ടുള്ള ആദ്യ വിമാനം ഇന്ന് ഡല്‍ഹിയിലെത്തും. മലയാളികള്‍ ഉള്‍പ്പെടെയുള്ള ആദ്യ സംഘമാണ് ഇന്നു രാത്രി ഡല്‍ഹിയിലെത്തുക. മലയാളികളെ കേരള ഹൗസിലെത്തിക്കും. 

360 ഇന്ത്യാക്കാര്‍ ജിദ്ദ വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിച്ചതായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ഇവര്‍ ഉടന്‍ ജന്മനാട്ടില്‍ തിരിച്ചെത്തും. ഇവര്‍ വിമാനത്തില്‍ നാട്ടിലേക്ക് പോകുന്നതിന്റെ വീഡിയോയും കേന്ദ്രമന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. 

സുഡാനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന്‍ കാവേരി പദ്ധതി തുടരുകയാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ മറ്റൊരു വിമാനം ജിദ്ദയില്‍ നിന്നും ഇന്നു വൈകീട്ട് യാത്ര തിരിക്കും. നാളെ രാവിലെ സംഘം മുബൈയില്‍ എത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT