പശ്ചിമ ബംഗാളിലെ നാദിയയില്‍നിന്നുള്ള കാഴ്ച പിടിഐ
India

ഉഷ്ണതരംഗത്തില്‍ ഉരുകി ഉത്തരേന്ത്യ, താപനില 50 കടന്നു; ജൂണിലും ചൂട് തന്നെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ മഴ കനക്കുമ്പോള്‍ ഉത്തരേന്ത്യ ചൂടില്‍ വെന്തുരുകുന്നു. കടുത്ത ഉഷ്ണ തരംഗമാണ് പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്നത്.

ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ അതി രൂക്ഷമായ ചൂടാണ്. ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലെ മുങ്കേഷ്പൂരിലും നരേലയിലും താപനില 49.9 ഡിഗ്രി സെല്‍ഷ്യസ് തൊട്ടു. റെക്കോര്‍ഡ് ചൂടാണിത്. നജഫ്ഗഡിലും 49.8 ഡിഗ്രി രേഖപ്പെടുത്തി. ജൂണിലും ഉത്തരേന്ത്യയില്‍ കടുത്ത ചൂട് ആവുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിലെ ചുരുവില്‍ 50.5 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. സാധാരണയില്‍ നിന്ന് 7.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്. ഹരിയാനയിലെ സിര്‍സയില്‍ പരമാവധി താപനില 50.3 ഡിഗ്രിയും ഹിസാറില്‍ 49.3 ഡിഗ്രിയും രേഖപ്പെടുത്തി. പഞ്ചാബിലെ ഭട്ടിന്‍ഡയിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്. 49.3 ഡിഗ്രി സെല്‍ഷ്യസ്.

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ 49.0 ഡിഗ്രി, പ്രയാഗ്‌രാജില്‍ 48.2 ഡിഗ്രി, കാന്‍പുരില്‍ 47.6 ഡിഗ്രി, വാരണസിയില്‍ 47.6 ഡിഗ്രി താപനിലയും രേഖപ്പെടുത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ നിവാരി, ദാതിയ, രേവ, ഖജുരാഹോ തുടങ്ങിയ പ്രദേശങ്ങളില്‍ 48 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് താപനില.

രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയിലെ നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടുത്ത നാല് ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT