സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് PTI
India

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്

ഡൽഹിയിലെ ക്രമസമാധാന പ്രശ്നങ്ങൾ തന്റെ പരിധിയിലല്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭങ്ങളെ തുടർന്ന് രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സുപ്രീം കോടതിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കോടതിയെ ഇത്തരം രാഷ്ട്രീയ വിഷയങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, അഭിഭാഷകരുടെയും കക്ഷികളുടെയും കോടതി ജീവനക്കാരുടെയും സ്വതന്ത്ര സഞ്ചാരത്തിന് യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകരുതെന്നും നിർദ്ദേശം നൽകി. തലസ്ഥാനത്ത് അഭിഭാഷകരെ തടഞ്ഞുവെച്ചതിനെതിരെയുള്ള ഹർജികൾ മുതിർന്ന അഭിഭാഷകരായ ആത്മാറാം നട്കർണിയും പ്രദീപ് റായും കോടതിയിൽ പരാമർശിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.

അഭിഭാഷകരെ പൊലീസ് തടങ്കലിൽ വെച്ചതിനും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതിനുമെതിരെ സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്.സി.ബി.എ) പ്രസിഡന്റ് പ്രദീപ് റായ് സമർപ്പിച്ച ഹർജിയും ഒരു അഭിഭാഷകൻ നൽകിയ പ്രത്യേക ഹർജിയുമാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നിലെത്തിയത്. ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം ഈ വിഷയവും ചൊവ്വാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജനാധിപത്യപരമായ പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും നടക്കണമെന്നും എന്നാൽ അത് സുപ്രീം കോടതിയുടെ പ്രവർത്തനങ്ങളെ ഒരുതരത്തിലും ബാധിക്കരുതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

തങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും ഭരണഘടനാ സ്ഥാപനം എന്ന നിലയിലുള്ള ചുമതലകളും ഔദ്യോഗിക കടമകളുമാണ് നിർവ്വഹിക്കുന്നതെന്നും രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പ്രവർത്തന പരിധിയിലേക്ക് ഇടപെടരുതെന്നും എസ്.സി.ബി.എ പ്രസിഡന്റ് പ്രദീപ് റായ് ബോധിപ്പിച്ചു. ഇതിന് മറുപടിയായാണ് കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് പ്രതിഷേധക്കാരോടും രാഷ്ട്രീയ പാർട്ടികളോടും താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. അഭിഭാഷകർക്കും കക്ഷികൾക്കും ജീവനക്കാർക്കും കോടതിയിലെത്താൻ യാതൊരു തടസ്സവും ഉണ്ടാകരുത്, സുഗമമായി ജോലി ചെയ്യാൻ അവർക്ക് അനുവാദം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാർട്ടികൾ കോടതിയെ ഇത്തരം കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് പ്രദീപ് റായും പ്രതികരിച്ചു.

ഡൽഹിയിലെ ക്രമസമാധാന വിഷയങ്ങളും നിയന്ത്രണങ്ങളും തന്റെ അധികാരപരിധിയിലുള്ള കാര്യമല്ലെന്നും ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. പ്രത്യേക വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നെങ്കിലും ചീഫ് ജസ്റ്റിസ് അത് നിരസിച്ചിരുന്നു. വിഷയം ജുഡീഷ്യൽ തലത്തിലാണ് സുപ്രീം കോടതിക്ക് മുന്നിലെത്തേണ്ടതെന്നും ഭരണഘടനാപരമായ മാർഗ്ഗങ്ങളിലൂടെ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയാണ് രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും കൂടിക്കാഴ്ചാ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളിയത്.

Asserting that democratic activities should proceed without obstructing the judiciary, Chief Justice of India Surya Kant stated on Monday that the Supreme Court should not be dragged into political conflicts and insisted on unobstructed movement for lawyers, litigants, and court staff amid Delhi's security curbs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിയോ ബേബിയുടെ നായകനായി റോഷൻ മാത്യു; 'ഹ്യൂമൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

'കോഹ്‍ലിയോട് അത് ചെയ്യരുതായിരുന്നു'!

ഡൽഹി സമരമുഖത്ത് എസ്എഫ്ഐ പതാകയേന്തി പാഞ്ഞത് മലയാളി വിദ്യാർഥിനി; ആ ചിത്രം പാലക്കാടൻ പെൺകരുത്ത്

'എങ്ങും തലൈവര്‍ മയം'; ആദ്യ ദിനം കേരള പ്രീസെയില്‍ 4 കോടിയിലേക്ക്; 'ജയിലര്‍ 2' ന് മാരത്തോണ്‍ ഷോകളുമായി തീയേറ്ററുകള്‍

സിഎംആര്‍എല്‍ അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും